സാഹിത്യ സല്ലാപം 'പെണ്‍സുവിശേഷം' ഏപ്രില്‍ മൂന്നിന്
Friday, April 1, 2016 4:54 AM IST
ഡാളസ്: നൂറ്റൊന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'പെണ്‍സുവിശേഷം' എന്ന വിഷയത്തില്‍ ഏപ്രില്‍ മൂന്നിനു (ഞായര്‍) ചര്‍ച്ച സംഘടിപ്പിക്കുന്നു.

അമേരിക്കന്‍ മലയാളികളും 1945 ല്‍ ഈജിപ്റ്റിലെ നാഗ് ഹമാദി ഗുഹകളില്‍ നിന്നു കണ്െടടുക്കപ്പെട്ട വിശിഷ്ട ഗ്രന്ഥങ്ങളില്‍ ഉള്‍പ്പെടുന്ന മഗ്ന്ദലനമറിയത്തിന്റെ സുവിശേഷം മുന്‍നിറുത്തി സ്വന്തമായി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ളവരുമായ അഡ്വ. രതീദേവി, സി. ആണ്ര്ടൂസ് എന്നിവരുടെ പുസ്തകങ്ങളെ പരിചയപ്പെടുത്തുവാനും ആധുനിക കാലഘട്ടത്തില്‍ അവയുടെ പ്രസക്തിയെക്കുറിച്ച് ചര്‍ച്ചചെയ്യുവാനും ഈ അവസരം വിനിയോഗിക്കുന്നതാണ്.

ചര്‍ച്ചയില്‍ പങ്കെടുക്കുവാനും പെണ്‍സുവിശേഷത്തെക്കുറിച്ചും സുവിശേഷത്തെക്കുറിച്ചും മുന്‍വിധികളില്ലാതെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും സ്വാഗതം ചെയ്തു.

മാര്‍ച്ച് ആറിനു (ഞായര്‍) സംഘടിപ്പിച്ച നൂറാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ഒഎന്‍വി അനുസ്മരണമായിട്ടാണ് നടത്തിയത്. ഒഎന്‍വിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുവാന്‍ ഈ അവസരം വിനിയോഗിക്കുകയുണ്ടായി. ഒഎന്‍വിയുമായി അടുത്തു പരിചയമുള്ള ഡോ. എം.വി. പിള്ള, ഡോ എം.എസ്.ടി. നമ്പൂതിരി, രതീദേവി, ത്രേസ്യാമ്മ നാടാവള്ളില്‍ എന്നിവരായിരുന്നു പ്രധാന അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തിയത്.

ഈയിടെ അന്തരിച്ച നാന്‍സി റീഗന്‍, കല്പന, രാജാമണി, അക്ബര്‍ കക്കാട്ടില്‍, ആനന്ദക്കുട്ടന്‍, ഷാന്‍ ജോണ്‍സന്‍ എന്നിവരെയും ചടങ്ങില്‍ അനുസ്മരിച്ചു.

ജെ. മാത്യൂസ്, ഡോ. തെരേസാ ആന്റണി, ഡോ. എന്‍.പി. ഷീല, മാടശേരി നീലകണ്ഠന്‍ നമ്പൂതിരി, എ.സി. ജോര്‍ജ്, രാജു തോമസ്, മീനു എലിസബത്ത് മാത്യു, ഡോ: ജയിസ് ജേക്കബ്, ഉമാ രാജു, സി.എം.സി, സജി കരിമ്പന്നൂര്‍, മോന്‍സി കൊടുമണ്‍, ജോസഫ് മാത്യു (രാജു), സാറാ ഈശോ, യു.എ. നസീര്‍, വര്‍ഗീസ് സ്കറിയ, കെ.കെ. ജോണ്‍സണ്‍, ജേക്കബ് തോമസ്, കുരുവിള ജോര്‍ജ്, വര്‍ഗീസ് ഏബ്രഹാം, പി.പി. ചെറിയാന്‍, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

എല്ലാ മാസത്തിലെയും ആദ്യ ഞായറാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യഞായറാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റേണ്‍ സമയം) 18572320476 കോഡ് 365923 എന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്.

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. ഷമശി@ാൌിറമരസമഹ.രീാ , ശിലൃിേമശീിേമഹാമഹമ്യമഹമാ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്.

വിവരങ്ങള്‍ക്ക്: 8133893395, 4696203269.