ജിദ്ദയില്‍ ചേതന സാഹിത്യ വേദി രൂപീകരിച്ചു
Friday, April 1, 2016 4:53 AM IST
ജിദ്ദ: ചേതന സാഹിത്യ വേദി എന്ന പേരില്‍ ഒരു കുട്ടായ്മ രൂപീകരിച്ചു. ജിദ്ദയിലെ സര്‍ഗാത്മക പ്രതിഭകളെ കണ്െടത്തി പരിപോഷിപ്പിക്കുകയും അവര്‍ക്കു ആവശ്യമായ വേദിയൊരുക്കുക, സാഹിത്യ ശില്പശാലകള്‍ സംഘടിപ്പിക്കുക, പ്രശസ്തമായ   ഹ്രസ്വ സിനിമ പ്രദര്‍ശനവും ലോക സാഹിത്യത്തിലെ പ്രശസ്ത കൃതികളുടെ വിപര്‍ത്തനം വിഷയമാക്കി ചര്‍ച്ചകളും ഓര്‍മയില്‍നിന്നു മറഞ്ഞു കൊണ്ടിരിക്കുന്ന സാഹിത്യകാരന്‍മാരുടെ അനുസ്മരണങ്ങള്‍, ചിത്രപ്രദര്‍ശനങ്ങള്‍ പുസ്തക പ്രദര്‍ശനങ്ങള്‍, കഥ എഴുത്ത്, കവിത പാരായണം, ചിത്രരചന എന്നിവയില്‍ മത്സരങ്ങള്‍, ചരിത പഠന യാത്രകള്‍, രാജ്യങ്ങളുടെ സംസ്കാരിക തല അന്വേഷണങ്ങളും പ്രഗല്‍ഭരുമായുള്ള അഭിമുഖവും തുടങ്ങി സമഗ്രമായ കാഴ്ച്ചപാടോടെ മുന്നോട്ടു പോകുവാന്‍ ആഗ്രഹിക്കുന്നവരുടെ കൂട്ടായ്മയാണു ചേതന സാഹിത്യവേദി.

അഷ്റഫ് നീലാംബ്ര ചെയര്‍മാനായും ഷാനവാസ് തലപ്പില്‍ വൈസ് ചെയര്‍മാനായും സിറാജ് ആലപ്പുഴ ജനറല്‍ സെക്രടറിയായും ഷാനവാസ് വണ്ടൂര്‍ സെക്രട്ടറിയായും യൂനസ് കാട്ടൂര്‍ ഖജാന്‍ജിയുമായി അഡ്ഹോക്ക് കമ്മിറ്റിക്കും രൂപം കൊടുത്തിട്ടുണ്ട്. അബൂ ഇരിങ്ങട്ടരി, കെ.ടി.എ. മുനീര്‍, ഇക്ബാല്‍ പൊക്കുന്നു, ബഷീര്‍ ചാവക്കാട്, റഷീദ് കൊളത്തറ, അബ്ദുല്‍ ഖാദര്‍ തലശേരി, ശങ്കര്‍, രാജശേഖരന്‍, ശറഫുദ്ദീന്‍, സാകിര്‍ ഹുസൈന്‍ എന്നിവര്‍ സ്റിയറിംഗ് കമ്മിറ്റി അംഗങ്ങളാണ്.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍