സുസ്മിത സെന്‍ തുംബൈ ഹോസ്പിറ്റല്‍ സന്ദര്‍ശിച്ചു
Thursday, March 31, 2016 6:23 AM IST
അജ്മാന്‍: പ്രശസ്ത ബോളിവുഡ് നടി സുസ്മിത സെന്‍ അജ്മാന്‍ തുംബൈ ഹോസ്പിറ്റലില്‍ സന്ദര്‍ശനം നടത്തി. ഹോസ്പിറ്റല്‍ ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. ഗുര്‍ജിത് സിംഗ് മോംഗ, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രശാന്ത് ഹെഗ്ഡേ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

തുംബൈ ഹോസ്പിറ്റലിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളും ആധുനിക ചികിത്സാ സൌകര്യങ്ങളും അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നുവെന്ന് സുസ്മിത സെന്‍ അഭിപ്രായപ്പെട്ടു. ബോളിവുഡ് നടിയെ കാണാനെത്തിയ ആരാധകരുമൊത്ത് സുസ്മിത സ്നേഹ സംവാദവും നടത്തി.

റിപ്പോര്‍ട്ട്: ഷാജ് ഹമീദ്