ഫാ.ഡേവിസ് ചിറമേല്‍ നയിക്കുന്ന വചനപ്രഘോഷണം സോമര്‍സെറ്റ് ദേവാലയത്തില്‍
Thursday, March 31, 2016 3:08 AM IST
ന്യൂജേഴ്സി: മാനവസ്നേഹത്തിന്റെ പുതിയ മാനങ്ങള്‍ അവയവദാനത്തിലൂടെ വിളംബരം ചെയ്ത പ്രശസ്ത ധ്യാന ഗുരുവും, കേരളാ കിഡ്നി ഫൌണ്േടഷന്റെ സ്ഥാപകനുമായ ഫാ. ഡേവിസ് ചിറമേല്‍ നയിക്കുന്ന വചന പ്രഘോഷണവും, ദിവ്യകാരുണ്യ ആരാധനയും ഏപ്രില്‍ ഒന്നിനു വെള്ളിയാഴ്ച ന്യൂജേഴ്സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സിറോ മലബാര്‍ കാത്തോലിക് ഫൊറോന ദേവാലയത്തില്‍ നടത്തപ്പെടുന്നു. വൈകുന്നേരം 7.30 മുതല്‍ രാത്രി പത്തു വരെയുമാണ് ധ്യാനം നടക്കുക.

വചനപ്രഘോഷണങ്ങളിലൂടെ തുടങ്ങി സ്വന്തം വൃക്ക മറ്റൊരാള്‍ക്ക് ദാനമായി നല്കി കൊണ്ടാണ് ചിറമേല്‍ അച്ചന്‍ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിഡ്നി ഫൌണ്േടഷന്റെ ഒരു ചടങ്ങില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം തനിക്ക് ലഭിച്ച പുരസ്കാര തുകയായ ഒരു ലക്ഷം രൂപ സംഭാവന ചെയ്തതു മുതല്‍ തുടങ്ങുകയാണ് ഫൌണ്േടഷന്റെ വളര്‍ച്ച. ഇന്ന് ലോക മെമ്പാടും നിരാലംബരായ അനേകര്‍ക്ക് പുതുജീവന്‍ പകരുകയാണ് കിഡ്നി ഫൌണ്േടഷന്‍. അപരനുവേണ്ടി ജീവിച്ചാല്‍ നമ്മുടെ ജീവിതം ഒരിക്കലും പരാജയമാകില്ലെന്ന് ഫാ. ഡേവിസ് ചിറമേലിന്‍റെ ആപ്ത വാക്യം.

അവയവ ദാനം മഹത്തായ പുണ്യമാണെന്നും ജീവിച്ചിരിക്കുമ്പോള്‍ അവയവദാന സമ്മതപത്രം ഒപ്പിടുക വഴി എത്രയോ ജീവനെ നമുക്ക് രക്ഷിക്കുവാന്‍ കഴിയുമെന്നും അതുവഴി ഈ മേഖലയിലുള്ള ചൂഷണം ഒഴിവാക്കാമെന്നും ഫാ. ഡേവിസ് ചിറമേലിന്റെ മതം.

ഫാ.ഡേവിസ് ചിറമേല്‍ നയിക്കുന്ന ധ്യാനത്തിലും, ദിവ്യ കാരുണ്യ ആരാധനയിലും മുഴുവന്‍ കുടുംബാംഗങ്ങളും പങ്കെടുത്ത് ദൈവ കൃപകള്‍ ധാരാളമായി പ്രാപിക്കുവാന്‍ ഏവരേയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. തോമസ് കടുകപ്പള്ളില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : തോമസ് കടുകപ്പിള്ളില്‍ (വികാരി) (908) 8379484, ടോം പെരുംപായില്‍ (ട്രസ്റി) (646) 3263708), തോമസ് ചെറിയാന്‍ പടവില്‍ (ട്രസ്റി) (908) 9061709, മേരിദാസന്‍ തോമസ് (ട്രസ്റി) (201) 9126451, മിനേഷ് ജോസഫ് (ട്രസ്റി) (201) 9789828. വെബ്: ംംം.വീാെേേമ്യൃീിഷ.ീൃഴ സെബാസ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം