'വനിതാരത്നം-2016' ഷിക്കാഗോയിലെ ആദ്യത്തെ മലയാളി റിയാലിറ്റിഷോ ഏപ്രില്‍ രണ്ടിന്
Wednesday, March 30, 2016 8:19 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ആദ്യ മലയാളി റിയാലിറ്റിഷോ 'വനിതാ രത്നം 2016' ഏപ്രില്‍ രണ്ടിനു (ശനി) വൈകുന്നേരം നാലു മുതല്‍ ബെല്‍വുഡിലെ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ നടക്കും.

ഷിക്കാഗോയിലെ മലയാളി വനിതകള്‍ക്കുവേണ്ടി മൂന്നു റൌണ്ടുകളായി നടത്തപ്പെടുന്ന ഈ റിയാലിറ്റി ഷോ ഇതിനോടകം ചര്‍ച്ചാ വിഷയമായി കഴിഞ്ഞു. തങ്ങളില്‍ ഒളിഞ്ഞു കിടക്കുന്ന കഴിവുകള്‍ തേച്ചു മിനുക്കി അവതരിപ്പിച്ച് ഒന്നാം സ്ഥാനത്ത് എത്തുന്ന വനിതക്ക് ടാനിയ ബോട്ടിക് സ്പോണ്‍സര്‍ ചെയ്യുന്ന 500 ഡോളര്‍ കാഷ് അവാര്‍ഡും കിരീടവും സമ്മാനമായി ലഭിക്കും.

തികച്ചും പ്രഫഷണല്‍ ആയ രീതിയില്‍ സംഘടിപ്പിക്കുന്ന ഈ മലയാളി റിയാലിറ്റി ഷോ കാണുന്നതിനും അതില്‍ പങ്കെടുക്കുന്ന എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാവരുടെയും സാന്നിധ്യ സഹകരണങ്ങള്‍ അഭ്യര്‍ഥിക്കുന്നതായി ഭാരവാഹികളായ ടോമി അമ്പനാട്ട്, ബിജി സി. മാണി, ജിതേഷ് ചുങ്കത്ത്, ജെസി റിന്‍സി, ജൂബി വള്ളിക്കുളം എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം