ചൈനീസ് റസ്ററന്റ് ഉടമ വെടിയേറ്റു മരിച്ചു
Wednesday, March 30, 2016 6:23 AM IST
ഹൂസ്റണ്‍: സൌത്ത് വെസ്റ് ഹൂസ്റണില്‍ ചൈനീസ് റസ്ററന്റ് ഉടമ ട്രൈ ന്യൂഗിയന്‍ (35) കവര്‍ച്ചക്കാരന്റെ വെടിയേറ്റു മരിച്ചു.

മാര്‍ച്ച് 29നു വെസ്റ് എയര്‍പോര്‍ട്ട് ബലവഡിലെ കടയില്‍ കവര്‍ച്ചയ്ക്കെത്തിയ പ്രതിയാണ് ഉടമയ്ക്കു നേരേ വെടിയുതിര്‍ത്തത്. കൌണ്ടറില്‍ എത്തിയ പ്രതി ഉടമയോട് പണം നല്‍കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു കടയുടമ കൈവശം ഉണ്ടായിരുന്ന തോക്ക് എടുക്കുന്നതിനുമുമ്പ് കവര്‍ച്ചക്കാരന്റെ തോക്കിനു ഇരയാകുകയായിരുന്നു. വെടിയേറ്റു വീണ കടയുടമ സംഭവ സ്ഥലത്തുതന്നെ മരിച്ചതായി പോലീസ് അറിയിച്ചു.

വെടിവയ്പിനുശേഷം കടയുടെ മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ പ്രതി രക്ഷപ്പെട്ടു. പ്രതിക്കുവേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. കാമറയില്‍ പതിഞ്ഞ പ്രതിയുടെ ചിത്രം പോലീസ് പുറത്തു വിട്ടിട്ടുണ്ട്. പ്രതിയെ പിടികൂടാന്‍ പൊതുജനത്തിന്റെ സഹകരണം പോലീസ് അഭ്യര്‍ഥിച്ചു.

സംഭവത്തെ കുറിച്ചു സൂചന ലഭിക്കുന്നവര്‍ ഹൂസ്റണ്‍ പോലീസിനെ 713 308 3600 എന്ന നമ്പറിലോ, ക്രൈം സ്റോപ്പേഴ്സിനെ 713 222 ഠകജട ബന്ധപ്പെടേണ്ടതാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍