കേരള പ്രീമിയര്‍ ലീഗ്: ജേഴ്സി പ്രകാശനം ചെയ്തു
Wednesday, March 30, 2016 5:07 AM IST
ദോഹ: മാര്‍ച്ച് 31, ഏപ്രില്‍ 1, 2 തീയതികളില്‍ ദോഹയില്‍ നടക്കുന്ന കേരള പ്രീമിയര്‍ ലീഗ് സീസന്‍ ഒന്ന് , ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഫില്ലി ദോഹ റോക്കേര്‍സിന്റ ജേഴ്സി പ്രകാശനം ഗ്രയ്റ്റ് വാള്‍ ടൂര്‍ അന്റ് ട്രാവല്‍സ് ചെയ്യര്‍മാന്‍ ലുഖ്മാനുല്‍ ഹക്കിം ക്യാപ്റ്റന്‍ ഫൈസല്‍ മൊയ്തിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. ചടങ്ങില്‍ ആദം കഞ്ഞി, ഫൈസല്‍ ഫില്ലി, ബഷീര്‍ കെ.എഫ്.സി , റഫീഖ് കുന്നില്‍, സൈയിബാന്‍ മുഹമ്മദ്, ജെലീല്‍ കച്ചു, നൌഫല്‍ മല്ലം, ഷെഹ്റാന്‍, മഅ്റുഫ് എന്നിവര്‍ സീബന്ധിച്ചു.