ഷിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള ഏപ്രില്‍ രണ്ടിന്
Tuesday, March 29, 2016 8:24 AM IST
ഷിക്കാഗോ: മലയാളി അസോസിയേഷന്റെ കലാമേള ഏപ്രില്‍ രണ്ടിനു (ശനി) നടക്കും. രാവിലെ എട്ടു മുതല്‍ ബെല്‍വുഡിലെ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളിലാണ് 'കലാമേള 2016' അരങ്ങേറുന്നതെന്ന് ഭാരവാഹികളായ ടോമി അംബേനാട്ടും ബിജി സി. മാണിയും രഞ്ചന്‍ ഏബ്രഹാമും അറിയിച്ചു.

ഇതിനോടകം 650-ഓളം കുട്ടികള്‍ വിവിധ മത്സരങ്ങള്‍ക്കായി രജിസ്റര്‍ ചെയ്തു. മത്സരങ്ങളുടെ വ്യക്തമായ ഷെഡ്യൂള്‍ രണ്ടു ദിവസത്തിനകം അസോസിയേഷന്റെ വെബ്സൈറ്റില്‍ ംംം.രവശരമഴീാമഹമ്യമഹലലഅീരശമശീിേ.ീൃഴ പ്രസിദ്ധീകരിക്കും. ഒരേസമയം നാലു വേദികളിലായി നടത്തപ്പെടുന്ന മത്സരങ്ങള്‍ക്ക് കലാമേള കോ- ചെയര്‍മാന്‍മാരായ ജിമ്മി കണിയാലി, ജിതേഷ് ചുങ്കത്ത് എന്നിവരോടൊപ്പം മലയാളി അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും നേതൃത്വം നല്‍കും.

കേരള സംസ്ഥാന സ്കൂള്‍ യുവജനോത്സവങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഈ കലാമാമാങ്കത്തിലേയ്ക്ക് പ്രവേശനം സൌജന്യമാണ്. ഈ മേളയില്‍ പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും കാണുന്നതിനും എല്ലാ മലയാളി സുഹൃത്തുക്കളേയും സംഘാടകര്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം