യാത്രയപ്പു നല്‍കി
Tuesday, March 29, 2016 5:55 AM IST
കുവൈത്ത്: കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ സാല്‍മിയ ശാഖ വൈസ് പ്രസിഡന്റ് ഇസ്മായില്‍ പൂക്കാട്ടിലിനു യാത്രയയപ്പു നല്‍കി.

അല്‍ ഹിന്ദ് ട്രാവല്‍ ആന്‍ഡ് ടൂര്‍സില്‍ ജോലി ചെയ്യുന്ന ഇസ്മായില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവമാണ്.

യോഗത്തില്‍ ശാഖാ പ്രസിഡന്റ ഖാലിദ് കുറുമ്പ അധ്യക്ഷത വഹിച്ചു. ഇസ്മയിലിനുള്ള ഉപഹാരം വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ഫതാഹ് തൈയില്‍ സമ്മാനിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ് ഒ.പി. ഷറഫുദ്ദീന്‍, ശാഖാ നേതാക്കന്മാരായ, എ.എം. ബഷീര്‍, കുഞ്ഞാപ്പ മൊയ്തീന്‍, കെ. ഹാരിസ്, എ.കെ. ഇഖ്ബാല്‍, അബ്ദുള്ള വാവാട്, മുഹമ്മദ് ബാവ, മിറാഷ് കരിമ്പ, അബ്ദുല്‍ റസാഖ്, ശാഖാ സെക്രട്ടറി അലി കരിമ്പ, ട്രഷറര്‍ ഹംസ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍