കല കുവൈറ്റിനു ഫര്‍വാനിയയില്‍ രണ്ടു യൂണിറ്റുകള്‍
Tuesday, March 29, 2016 5:54 AM IST
കുവൈത്ത്: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് പ്രവര്‍ത്തന വിപുലീകരണത്തിന്റെ ഭാഗമായി നിലവിലുള്ള ഫര്‍വാനിയ യൂണിറ്റിനെ വിഭജിച്ച് ഫര്‍വാനിയ ഈസ്റ്, ഫര്‍വാനിയ വെസ്റ്, ഫര്‍വാനിയ സൌത്ത് എന്നീ യൂണിറ്റുകള്‍ രൂപീകരിച്ചു. ഇതോടെ കല കുവൈറ്റിന്റെ മൊത്തം യൂണിറ്റുകളുടെ എണ്ണം 54 ആയി.

ഫര്‍വാനിയ അടയാര്‍ ആനന്ദ് ഭവന്‍ റസ്ററന്റില്‍ നടന്ന ഫര്‍വാനിയ യൂണിറ്റിന്റ്െ പ്രത്യേക കണ്‍വന്‍ഷനിലാണ് പുതിയ യൂണിറ്റുകള്‍ രൂപീകരിച്ചത്. കണ്‍വന്‍ഷന്‍ കല കുവൈറ്റ് വൈസ് പ്രസിഡന്റ് ടി.കെ. സൈജു ഉദ്ഘാടനം ചെയ്തു. എം. ഷംസു അധ്യക്ഷത വഹിച്ചു. ചടങ്ങിനു കേന്ദ്രകമ്മിറ്റി അംഗം കെ.വി. നിസാര്‍ പ്രസംഗിച്ചു.

ഫര്‍വാനിയ ഈസ്റ് യൂണിറ്റിന്റെ കണ്‍വീനറായി ബാലകൃഷ്ണനേയും ജോയിന്റ് കണ്‍വീനര്‍മാരായി ഹര്‍ഷദ്, പ്രകാശന്‍ എന്നിവരേയും തെരഞ്ഞെടുത്തു. ഫര്‍വാനിയ സൌത്ത് യൂനിറ്റ് കണ്‍വീനറായി എഡ്വേര്‍ഡ്, ജോയിന്റ് കണ്‍വീനര്‍മാരായി ഗോപാലകൃഷ്ണന്‍, രാജീവ്, ഫര്‍വാനിയ വെസ്റ് യൂണിറ്റ് കണ്‍വീനറായി ജനാര്‍ദ്ദനന്‍, ജോയിന്റ് കണ്‍വീനര്‍മാരായി പ്രമോദ്, സജില്‍ എന്നിവരേയും തെരഞ്ഞെടുത്തു. കല കുവൈറ്റ് അബാസിയ മേഖല സെക്രട്ടറി മൈക്കിള്‍, പ്രസിഡന്റ് കൃഷ്ണകുമാര്‍ എന്നിവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്ത് സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍