ഡാളസില്‍ വാഹനാപകടം: മൂന്നു കുട്ടികള്‍ കൊല്ലപ്പെട്ടു
Tuesday, March 29, 2016 5:52 AM IST
ഡാളസ്: വെസ്റ് ഡാളസിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു കുട്ടികള്‍ കൊല്ലപ്പെട്ടു. മറ്റൊരു കുട്ടിയെ ഗുരുതരമായ പരിക്കുകളോടെ ചില്‍ഡ്രന്‍സ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. അമിതവേഗമാണ് അപകടത്തിനു കാരണമെന്നു പോലീസ് പറഞ്ഞു.

സിംഗള്‍ട്ടണ്‍ ബിലവഡിലാണ് അപകടം. നിസാന്‍ സെന്‍ട്രിയും ഡോഡ്ജ് കാറുമാണു കൂട്ടിയിടിച്ചത്. ഇരു കാറുകളിലെയും ഡ്രൈവര്‍മാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെത്തുടര്‍ന്നു വാഹന ഗതാഗതം പോലീസ് തടഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍