യുണൈറ്റഡ് ഫുട്ബോള്‍ ടീമിനു സ്വീകരണം നല്‍കി
Tuesday, March 29, 2016 5:51 AM IST
ജിദ്ദ: സിഫ് ചാംപ്യന്‍സ് ഫുട്ബോളില്‍ സി ഡിവിഷന്‍ ജേതാക്കളായ യുണൈറ്റഡ് എഫ്സി ബി ടീമിനു ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സ്വീകരണം നല്‍കി.

ഷറഫിയ ഇംപാല ഗാര്‍ഡനില്‍ നല്‍കിയ സ്നേഹവിരുന്നില്‍ റീജണല്‍ പ്രസിഡന്റ് ഷംസുദ്ദീന്‍ മലപ്പുറം ഉദ്ഘാടനം ചെയ്തു. ഫ്രട്ടേണിറ്റി ഫോറം ജിദ്ദ നോര്‍ത്ത് പ്രസിഡന്റ് മുഹമ്മദലി വെങ്ങാട് അധ്യക്ഷത വഹിച്ചു. സിഫ് പ്രസിഡന്റ് ഹിഫ്സുറഹ്്മാന്‍, ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ജാഫറലി പാലക്കോട്, ഡോ. സഫറുല്ല (അല്‍അബീര്‍), സോഷ്യല്‍ ഫോറം പ്രസിഡന്റ് ഇഖ്ബാല്‍ ചെമ്പന്‍, ഫ്രറ്റേണിറ്റി ഫോറം സൌത്ത് പ്രസിഡന്റ് സിറാജുദ്ദീന്‍ വാണിയമ്പലം, ഷബീര്‍ വല്ലാഞ്ചിറ, ഷംസുദ്ദീന്‍ കൊണ്േടാട്ടി, റഷീദ് കൂട്ടിലങ്ങാടി, നാസര്‍ പട്ടാമ്പി, റാഫി, കബീര്‍, കരീം എന്നിവര്‍ സംസാരിച്ചു.

ജിദ്ദയില്‍ നടന്ന വടംവലി മല്‍സരത്തില്‍ ജേതാക്കളായ യുണൈറ്റഡ് ടീമിനും ചടങ്ങില്‍ സ്വീകരണം നല്‍കി. യുണൈറ്റഡ് ക്ളബിനു വിവിധ മേഖലകളില്‍ സേവനം ചെയ്ത പി.ടി. ശരീഫ് മാസ്റര്‍, ബദറുദ്ദീന്‍ കോഴിക്കോട്, മുസ്തഫ പാമങ്ങാടന്‍, ജസ്ഫര്‍ മുഴപ്പിലങ്ങാട്, കബീര്‍ വയനാട്, കരീം വാഴക്കാട് എന്നിവരെ ആദരിച്ചു. തുടര്‍ന്നു ക്ളബ് അംഗങ്ങളുടെ ഗാനവിരുന്നും അരങ്ങേറി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍