ഹൃദയ-ശ്വാസകോശ പുനരുജ്ജീവന (സിപിആര്‍) പരിശീലനപരിപാടി സംഘടിപ്പിച്ചു
Tuesday, March 29, 2016 5:46 AM IST
റിയാദ്: സുബൈര്‍കുഞ്ഞു ഫൌണ്േടഷന്‍ നടത്തിവരുന്ന ലഹരിവിരുദ്ധ ബോധവത്കരണപരിപാടി-റിസയുടെ തുടര്‍ച്ചയായി റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ബോയിസ് സ്കൂളില്‍ ആരഭിച്ച ഐഐഎസ്ആര്‍-റിസാ ഹെല്‍ത്ത് ക്ളബിന്റെ ആഭിമുഖ്യത്തില്‍ ഹൃദയ-ശ്വാസകോശ പുനരുജ്ജീവന (രമൃറശീുൌഹാീിമ്യൃ ൃലൌരെശമേശീിേ ഇജഞ) പരിശീലനപരിപാടി സംഘടിപ്പിച്ചു. റിയാദ് നാഷണല്‍ ഗാര്‍ഡ് ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് അനസ്തീഷ്യോളജിസ്റും സിപിആര്‍ പരിശീലകനുമായ ഡോ. രാജു വര്‍ഗീസ് ക്ളാസെടുത്തു. തെരഞ്ഞെടുക്കപ്പെട്ട 20 അധ്യാപകര്‍ക്കും ഗ്രേഡ് 12-ലെ 34 കുട്ടികള്‍ക്കുമാണ് പരിശീലനം നല്‍കിയത്. റിയാദില്‍ ആദ്യമായി സംഘടിപ്പിച്ച പരിശീലനപരിപാടിയില്‍ ഹൃദ്രോഗത്തെയും അതു നിയന്ത്രിക്കുന്നതിനെയും സംബന്ധിച്ച സെഷനില്‍ 120-ഓളം പേര്‍ പങ്കെടുത്തു.

സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. ഷൌക്കത്ത് പര്‍വേസ് ആമുഖ പ്രഭാഷണം നടത്തി. വീട്ടിലോ തൊഴില്‍സ്ഥലത്തോ എന്നില്ലാതെ ആര്‍ക്കും എപ്പോഴും സംഭവിച്ചേക്കാവുന്ന ദുരന്തമാണു ഹൃദയ സ്തംഭനം. അതു സംഭവിച്ച് മൂന്നു മുതല്‍ അഞ്ചു മിനിട്ടിനുള്ളില്‍ സിപിആര്‍ നല്‍കിയാല്‍ 70 ശതമാനം തത്ക്ഷണ മരണങ്ങളും തടയാം എന്നതാണ് സിപിആര്‍ നല്‍കുന്നതിന്റെ അടിസ്ഥാനലക്ഷ്യമെന്നു ഡോ. രാജു വര്‍ഗീസ് പറഞ്ഞു. എന്നാല്‍ പൊതുസമൂഹത്തില്‍ ഈ പരിശീലനം സിദ്ധിച്ചവര്‍ വിരളമാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കു പുറമെ അധ്യാപകര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങി സാമുഹിക നേതൃസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന എല്ലാവരും സിപിആര്‍ പരിശീലനം നേടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. റിസാക്ളബുകള്‍ വഴി അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ലഭിക്കുന്ന പരിശീലനത്തിന്റെ പ്രയോജനം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും എത്തിക്കുക എന്നതാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നു പ്രമുഖ നേത്രരോഗ വിദഗ്ധനും റിസാ പ്രോഗ്രാം കണ്‍സള്‍ട്ടന്റുമായ ഡോ. എ.വി. ഭരതന്‍ അഭിപ്രായപ്പെട്ടു.

വൈസ്പ്രിന്‍സിപ്പള്‍ മീരാറഹിമാന്റെ നേതൃത്വത്തില്‍ സ്കൂള്‍ അക്കഡേമിക് വിഭാഗത്തിലെ അശോക്, അഷ്ഫാഖ്, സിറാജുദീന്‍, സജീവന്‍, സലാമ, ഷീല, തനുജ, മീനമോള്‍, നസ്നീന്‍, ഷാനിജ തുടങ്ങിയവര്‍ പങ്കെടുത്തു. റിസയുടെ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ നാസര്‍ മാഷ്, അബ്ദുല്‍ റഷീദ് ബപാത്തി, സോണി കുട്ടനാട്, ഷിന്റോ മോഹന്‍ തുടങ്ങിയവരും പരിപാടിയില്‍ സജീവമായി.

ഡോ. എ.വി. ഭരതന്‍, ഡോ. എസ്. അബ്ദുല്‍ അസീസ്, ഡോ. തമ്പി വേലപ്പന്‍, ഡോ.ജോഷി ജോസഫ്, ഡോ.രാജു വര്‍ഗീസ് എന്നിവര്‍ ഉള്‍പ്പെട്ട വിദഗ്ധ പാനല്‍ റിസാക്ളബ് പാരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍