ഉപന്യാസ മത്സരത്തില്‍ വിജയം നേടിയ റ്റീന നെടുവാമ്പുഴയെ അഭിനന്ദിച്ചു
Tuesday, March 29, 2016 5:06 AM IST
ഷിക്കാഗോ: കുടുംബവര്‍ഷം പ്രമാണിച്ച് ഷിക്കാഗോ ക്നാനായ റീജിയണ്‍ നടത്തിയ ഉപന്യാസ മത്സരത്തില്‍ പ്രശസ്ത വിജയം നേടിയ ഷിക്കാഗോ തിരുഹൃദയ ക്നാനായ ഫൊറോനാ ദൈവാലയത്തിലെ റ്റീന നെടുവാമ്പുഴയെ ഇടവക സമൂഹം അഭിനന്ദിച്ചു. മാര്‍ച്ച് 26-നു ശനിയാഴ്ച വൈകിട്ട് ഏഴിനുള്ള ഈസ്റര്‍ കുര്‍ബാനയ്ക്കുശേഷം ഫൊറോന വികാരി ഫാ. എബ്രാഹം മുത്തോലത്ത് റ്റീനായെ പ്രത്യേകം അഭിനന്ദിക്കുകയും, റീജിയണിന്റെ ഉപഹാരം നല്‍കുകയും ചെയ്തു. റ്റീനായുടെ മാതാപിതാക്കളായ ഫിലോമിന, തോമസ് നെടുമ്പുഴ എന്നിവരും ഈ അനുമോദനചടങ്ങില്‍ സന്നിഹിതരായിരുന്നു. ഫാമിലി കമ്മീഷന്‍ അംഗങ്ങളായ റ്റോണി പുല്ലാപ്പള്ളി, അജിമോള്‍ പുത്തെന്‍പുരയില്‍, മോളമ്മ തൊട്ടിച്ചിറ എന്നിവര്‍ ഈ ചടങ്ങിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി