ഷിക്കാഗോ സ്റാര്‍സ് നൈറ്റ് 2016 ടിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്തു
Tuesday, March 29, 2016 5:05 AM IST
ഷിക്കാഗോ: നോര്‍ത്ത് അമേരിക്കന്‍ ക്നാനായ സമൂഹത്തിന്റെ അഭിമാനമായ ഷിക്കാഗോയിലെ തിരുഹൃദയ ക്നാനായ ഫൊറോനാ ദൈവാലയത്തിന്റെ ധനശേഖരണത്തിനായി മേയ് ഏഴിനു ഷിക്കാഗോ വില്യം താഫ്റ്റ് ഹൈസ്കൂളില്‍ വച്ച് നടക്കുന്ന ഷിക്കാഗോ സ്റാര്‍സ് നൈറ്റ് സ്റ്റേജ് ഷോയുടെ ആദ്യ ടിക്കറ്റ് ജോസ് താഴത്ത്വെട്ടത്ത് 5001 ഡോളര്‍, വികാരി ഫാ. എബ്രാഹം മുത്തോലത്തിനു നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് 26 ശനിയാഴ്ച വൈകിട്ട് ഏഴിനുള്ള വി. കുര്‍ബാനക്കുശേഷം നടന്ന പൊതുസമ്മേളനത്തിലാണ്, നിരവധി സ്പോണ്‍സര്‍മാരോടൊപ്പം ഈ ഉദ്ഘാടനം നടന്നത്. ദിവ്യാ ഉണ്ണിയും സംഘവും അവതരിപ്പിക്കുന്ന നൃത്യനൃത്തങ്ങളും, ഷിക്കാഗോയുടെ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വിവിധ കലാരൂപങ്ങളും അരങ്ങേറും.

ദേവാലയത്തിന്റെ ധനശേഖരണത്തിനായി നടത്തുന്ന മെയ്മാസ സായം സന്ധ്യയിലേക്ക് എക്കാലവും ഞങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടുള്ള കലാസ്നേഹികളായ നിങ്ങള്‍ എല്ലാവരുടേയും സാന്നിധ്യവും സഹകരണവും ഹൃദയപൂര്‍വം ക്ഷണിക്കുന്നു. ടിക്കറ്റിനും മറ്റു വിവരങ്ങള്‍ക്കും കണ്‍വീനര്‍ കുര്യന്‍ നെല്ലാമറ്റം (6306649405), ജോ. കണ്‍വീനര്‍മാരായ കുഞ്ഞുമോന്‍ നെടിയകാല (7087908132), മാത്യു ഇടിയാലി (6302057014), സുജ തൊട്ടിച്ചിറ (8478451068), ട്രസ്റിമാരായ തോമസ് നെടുമ്പുഴ (6308549517), ജിമ്മി മുകളേല്‍ (6307061374), ജോര്‍ജ് പുള്ളോര്‍കുന്നേല്‍ (6307766001), ഫിലിപ് പുത്തെന്‍പുരയില്‍ (7732825954), കൂടാരയോഗം കോ-ഓര്‍ഡിനേറ്റര്‍മാരായ റ്റോണി പുല്ലാപ്പള്ളി (6302055078), ബെന്നി വാച്ചാച്ചിറ (8473221973), ജിമ്മി കണിയാലി (6309037680), ജോയി വരകാല (6307151346), തങ്കമ്മ നെടിയകാലായില്‍ (7082245653), റ്റിജൊ കമ്മപറമ്പില്‍ (6308630910), റ്റോമി കുന്നശ്ശേരി (6307880124), പി. ആര്‍. ഒ. ബിനോയി കിഴക്കനടി (3125132361) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി