ഫോക്കസ് കുവൈറ്റിന്റെ വാര്‍ഷിക പൊതുയോഗം ഏപ്രില്‍ ഒന്നിന്
Monday, March 28, 2016 6:12 AM IST
കുവൈത്ത്: ഫോക്കസ് (ഫോറം ഓഫ് കാഡ് യൂസേഴ്സ്) കുവൈറ്റ്, പത്താമത് വാര്‍ഷിക പൊതുയോഗം ഏപ്രില്‍ ഒന്നിനു (വെള്ളി) ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ അബാസിയ തറവാട് ഓഡിറ്റോറിയത്തില്‍ നടക്കും.

കുവൈത്തിലെ വിവിധ മേഖലകളിലായി 16 യൂണിറ്റുകളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു പാസാക്കും. തെരഞ്ഞെടുത്ത ഭാരവാഹികള്‍ക്ക് അംഗീകാരം നല്‍കുകയും പുതുവര്‍ഷത്തെ പ്രവര്‍ത്തനത്തിനുള്ള കേന്ദ്ര നേതൃത്വത്തെ തെരഞ്ഞെടുക്കുകയും ചെയ്യും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍