കോട്ടപ്പുറം നുസ്രതുല്‍ ഇസ്ലം അനാഥ അഗതി മന്ദിരം യുഎഇ മീറ്റ് സഘടിപ്പിച്ചു
Monday, March 28, 2016 6:08 AM IST
അബുദാബി: നീലേശ്വരം കോട്ടപ്പുറം നുസ്രതുല്‍ ഇസ്ലം അനാഥ അഗതി മന്ദിരം യുഎഇ മീറ്റ് സഘടിപ്പിച്ചു. അല്‍ ഐനില്‍ നടന്ന സംഗമത്തില്‍ വിവിധ എമിറേറ്റുകളില്‍നിന്നു നിരവധി പ്രവര്‍ത്തകരാണു പങ്കെടുത്തത്.

മഹമൂദ് ഹാജി ഉദ്ഘാടനം ചെയ്ത സംഗമത്തില്‍ മുസ്തഫ പുതിയാളം അധ്യക്ഷത വഹിച്ചു. ടി.സി.എ റഹ്മാന്‍ മുഖ്യ പ്രഭാഷണം നടത്തി. വി.സി. അബ്ദുള്ള സൌദി പ്രസംഗിച്ചു.

തുടര്‍ന്നു പുതിയ ഭാരവാഹികളായി പി. റഷീദ് (പ്രസിഡന്റ്), ഇ. സനീല്‍, ടി.പി. അബ്ദുള്ള, നിസാര്‍ ഖാതിം (വൈസ് പ്രസിഡന്റുമാര്‍), അബൂതാഹിര്‍ (ജനറല്‍ സെക്രട്ടറി), പി സാദിക്ക്, പി.എം. സയിദ് (ജോ. സെക്രട്ടറിമാര്‍), യൂനസ് പറമ്പത്ത് (ട്രഷറര്‍) എന്നിവരേയും പ്രവര്‍ത്തക സമിതി അംഗങ്ങളായി പുഴക്കര ഹാരിസ്, മുസ്തഫ പുതിയാളം, ശുകൂര്‍ കോട്ടപ്പുറം, ഇ.കെ. അബ്ദുള്ള, പി. സലിം എന്നിവരേയും ടി.സി. റഹ്മാന്‍, കോട്ടയില്‍ മുഹമ്മദ്കുഞ്ഞി, പുഴക്കര റസാഖ് എന്നിവരെ രക്ഷാധികാരികളായും തെരഞ്ഞെടുത്തു.

യുഎഇ, കുവൈത്ത് എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും റംസാന്‍ മാസത്തില്‍ റിലീഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കുവാനും യോഗം തീരുമാനിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള