അബ്ദുറഹ്മാന്‍ മൌലവിക്ക് യാത്രയയപ്പു നല്‍കി
Monday, March 28, 2016 6:07 AM IST
കുവൈത്ത്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു തിരിച്ച ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജഹ്റ യൂണിറ്റ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ മൌലവിക്ക് ഐഐസി കേന്ദ്ര കമ്മിറ്റിയും ശാഖ കമ്മിറ്റിയും ചേര്‍ന്നു യാത്രയയപ്പു നല്‍കി.

വാഴക്കാട് ഇളേടത്ത് സ്വദേശിയായ അബ്ദുറഹ്മാന്‍ മൌലവി ദഅ്വ രംഗത്ത് നിറ സാന്നിധ്യമായിരുന്നു. മലയാള ഭാഷയില്‍ ജുമുഅഃ ഖുതുബ നടക്കുന്ന ജഹ്റ യൂണിറ്റില്‍പ്പെട്ട അല്‍ഖസറിലെ അല്‍ മുഹ്തസിം മസ്ജിദിലെ ജീവനക്കാരനായിരുന്നു. കേന്ദ്ര കമ്മിറ്റിയുടെ ഉപഹാരം ചെയര്‍മാന്‍ ഇബ്രാഹിം കുട്ടി സലഫിയും ശാഖ കമ്മിറ്റിയുടെ ഉപഹാരം മുഹമ്മദ് അരിപ്രയും നല്‍കി.

പ്രസിഡന്റ് എം.ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ. രജിത് കുമാര്‍, ഷെയ്ഖ് യൂസുഫ് ബദര്‍, എന്‍ജിനിയര്‍ അന്‍വര്‍ സാദത്ത്, പി.ബി. നാസര്‍, മുഹമ്മദ് റഫീഖ് കൊയിലാണ്ടി, വി.എ. മൊയ്തുണ്ണി, സിദ്ദീഖ് മദനി, മുഹമ്മദ് ബേബി, കെ.വി. അബ്ദുറഹ്മാന്‍ കോക്കൂര്‍, നജ്മുദ്ദീന്‍ തിക്കോടി തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍