'ഫിലിം ഇവന്റ് ഫെസ്റ്' ശ്രദ്ധേയമായി
Monday, March 28, 2016 5:14 AM IST
അബുദാബി: നൂറില്പരം കലാകാരന്‍മാരെയും കലാകാരികളെയും അണിനിരത്തി ഒരുക്കിയ ഫിലിം ഇവന്റ് ഫെസ്റ് 2016 ശ്രദ്ധേയമായി.

പ്രവാസ ലോകത്തെ കലാ വേദികളില്‍ അവസരം ലഭിക്കാത്ത കലാകാരന്മാര്‍ക്ക് വേദി ഒരുക്കുക എന്നതായിരുന്നു ഈ പരിപാടിക്കു പിന്നിലെ ലക്ഷ്യം. നടിയും നര്‍ത്തകി യുമായ രചന നാരായണന്‍ കുട്ടിയുടെ നൃത്ത വിരുന്നും ഡോള്‍ ഡാന്‍സറും മജീഷ്യനുമായ നിയാസ് കണ്ണൂരിന്റെ കലാ പ്രകടനങ്ങളും ഒപ്പം ഫിലിം ഇവന്റ് യുഎഇയുടെ നൂറോളം കലാ കാര ന്മാരുടെ കലാ വിരുന്നും ശ്രദ്ധേയമായി. ഗാനമേള, വിവിധ നൃത്തനൃത്യങ്ങള്‍, മിമിക്സ് പരേഡ് എന്നിവ നിറഞ്ഞ സദസ്സിനെ ഏറെ ആകര്‍ഷിച്ചു

കോഴിക്കോട് മാന്‍ഹോളില്‍ അകപ്പെട്ട രണ്ടു പേരെ രക്ഷിക്കുന്നതിനിടെ മരണമടഞ്ഞ നൌഷാദിന്റെ കുടുംബത്തിനുള്ള സഹായവും ചടങ്ങില്‍ വെച്ചു സമ്മാനിച്ചു. വിവിധ രംഗങ്ങളില്‍ മികവു തെളിയിച്ച വരെ ആദരിച്ചു.

മുഖ്യാതിഥി രചന നാരായണന്‍ കുട്ടി, ഫിലിം ഇവന്റ് യുഎഇ രക്ഷാധി കാരിയും സിനിമ സംവിധായകനുമായ അജ്മല്‍, ജീവകാരുണ്യ പ്രവര്‍ത്തകനായ എം.എം. നാസര്‍, എവര്‍ സേഫ് ഗ്രൂപ്പ് എം.ഡി. സജീവന്‍ എന്നിവരെ ആദരിച്ചു

ഫിലിം ഇവന്റ് പ്രസിഡന്റ് സാഹില്‍ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അമീര്‍ കലാഭവന്‍ സ്വാഗതവും, ട്രഷറര്‍ ഷഫീക്ക് കന്മനം നന്ദിയും പറഞ്ഞു. പ്രോഗ്രാം ഡയറക്ടര്‍ വക്കം ജയ ലാല്‍, പ്രോഗ്രാം ഓര്‍ഗനൈസര്‍ മുഹമ്മദ് അസ്ലം, പ്രോഗ്രാം കണ്‍വീനര്‍ ബിജു കിഴക്കനേല എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. അബുദാബി സമാജം ജനറല്‍ സെക്രട്ടറി സതീഷ് കുമാര്‍, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എന്‍. വി.മോഹനന്‍, കെ. കെ. മോയ്ധീന്‍ കോയ തുടങ്ങി അബുദാബിയിലെ വിവിധ സംഘടന പ്രതിനിധികളും, കലാ സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള