ബഹ്റിനില്‍നിന്നെത്തിയ മലയാളി ട്രക്ക് ഡ്രൈവര്‍ റിയാദില്‍ മരിച്ചു
Monday, March 28, 2016 5:13 AM IST
റിയാദ്: ബഹ്റിനില്‍നിന്നു ട്രക്കുമായി റിയാദിലേക്കു പുറപ്പെട്ട എറണാകുളം ജില്ലയിലെ വേങ്ങൂര്‍ സ്വദേശി തണ്ണിക്കോട്ട് എല്‍ദോ പൌലോസ് (42) ദമാം റിയാദ് ഹൈവേയില്‍ റുമക്ക് സമീപം സഅദില്‍ മരിച്ചു. രാത്രി വാഹനത്തിന്റെ കാബിനില്‍ ഉറങ്ങിക്കിടന്ന എല്‍ദോ പൌലോസിനെ രാവിലെ മരിച്ച നിലയില്‍ കണ്ടതായി മറ്റൊരു വാഹനത്തില്‍ കൂടെ പുറപ്പെട്ട സഹഡ്രൈവറാണ് പോലീസ് സ്റ്റേഷനില്‍ അറിയിച്ചത്. ബഹ്റിനിലെ ഫ്രാങ്കല്‍ കാര്‍ഗോ കമ്പനിയില്‍ ഡ്രൈവറായിരുന്നു എല്‍ദോ പൌലോസ്.

ജീനയാണ് എല്‍ദോയുടെ ഭാര്യ. രണ്ട് മക്കളുണ്ട്. എല്‍ദോ പൌലോസിന്റെ മൃതദേഹം അനന്തര നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രി ഇത്തിഹാദ് വിമാനത്തില്‍ നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുപോകുമെന്ന് നോര്‍ക്ക സൌദി പ്രതിനിധി ശിഹാബ് കൊട്ടുകാട് പറഞ്ഞു. മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി റിയാദ് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ഭാരവാഹികളും രംഗത്തുണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍