ബുക്കാനന്‍ സെന്റ് ജോസഫ് സീറോ മലബാര്‍ മിഷന്‍ ഉദ്ഘാടനം ഏപ്രില്‍ മൂന്നിന്
Monday, March 28, 2016 5:12 AM IST
ന്യൂയോര്‍ക്ക്: അപ്പര്‍ വെസ്റ്ചെസ്റര്‍ കേന്ദ്രീകരിച്ച് പുതുതായി സ്ഥാപിക്കുന്ന 'സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് മിഷന്‍' ഏപ്രില്‍ മൂന്നാംതീയതി (പുതു ഞായറാഴ്ച) വൈകുന്നേരം നാലിനു ആഘോഷമായ ദിവ്യബലിയോടുകൂടി ആരംഭിക്കും.

ബ്രോങ്ക്സ് ഫൊറോനാ വികാരി ഫാ. ജോസ് കണ്ടത്തിക്കുടി മുഖ്യകാര്‍മികത്വം വഹിക്കുന്ന പ്രഥമ വിശുദ്ധ കുര്‍ബാനയില്‍ ഫാ. ജോര്‍ജ് ഉണ്ണൂണ്ണി, ഫാ. മാത്യു പാഴൂര്‍, മിഷന്‍ ഡയറക്ടര്‍ ഫാ. റോയിസണ്‍ മേനോലിക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടക്കുന്ന ഉദ്ഘാടന യോഗത്തില്‍ വൈദികര്‍, സന്യാസിനികള്‍, അത്മായ പ്രമുഖര്‍, സാംസ്കാരിക നേതാക്കള്‍ എന്നിവര്‍ സംബന്ധിക്കും. സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.

വെസ്റ്ചെസ്റര്‍ നിവാസികളായ സീറോ മലബാര്‍ കത്തോലിക്കാ വിശ്വാസികളുടെ ചിരകാല അഭിലാഷം പൂവണിയുന്ന അസുലഭ മുഹൂര്‍ത്തം അവിസ്മരണീയമാക്കുവാന്‍ വിവിധ കമ്മിറ്റികള്‍ അക്ഷീണം പ്രവര്‍ത്തിച്ചുവരുന്നു.

ഏപ്രില്‍ മൂന്നാംതീയതിയിലെ പ്രഥമ ദിവ്യബലിയില്‍ പങ്കാളികളാകുവാന്‍ ഏവരോയും ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു. ബുക്കാനലിന്റെ സെന്റ് ക്രിസ്റഫര്‍ ദേവാലയമാണു താത്കാലികമായി പുതിയ മിഷന്റെ ആസ്ഥാനം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോമോന്‍ കാച്ചപ്പള്ളി (914 552 5904), സെല്‍വിന്‍ പനന്താനം (914 433 8989), ജോഷി തെള്ളിയാങ്കല്‍ (914 552 4610). അററൃല: 3094, അഹയമ്യി ജീ ഞീമറ, ആൌരവമിലി, ചഥ 10511.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി