സാഹിത്യവേദി ഏപില്‍ ഒന്നിന്; കേരളത്തിലെ പഴഞ്ചൊല്ലുകളും കടങ്കഥകളും ചര്‍ച്ചാവിഷയം
Monday, March 28, 2016 5:11 AM IST
ഷിക്കാഗോ: 2016 ഏപ്രില്‍ ഒന്നാംതീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-നു കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ട്സില്‍ (2200 ട. ഋഹാവൌൃ, ങഠ, ജൃീുലര, കഘ) കൂടുന്ന 194-മത് സാഹിത്യവേദിയില്‍ കേരളത്തിലെ പഴഞ്ചൊല്ലുകളും കടങ്കഥകളും, ശ്രീമതി ലക്ഷ്മി നായരുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. വ്യത്യസ്തവും വിജ്ഞാനപ്രദവുമായ ഈ സാഹിത്യവേദിയില്‍ എല്ലാവരുടേയും സഹകരണവും, മനസ്സില്‍ സൂക്ഷിക്കുന്ന പണ്ടു കേട്ടുമറന്ന പഴഞ്ചൊല്ലുകളും കടങ്കഥകളും എല്ലാം പൊടിതട്ടിയെടുത്ത് ഓര്‍മയുടെ ചെപ്പില്‍ സൂക്ഷിച്ചുവെച്ചു, കൊണ്ടുവന്ന് പങ്കുവെയ്ക്കണമെന്നു എല്ലാ മലയാളഭാഷാ സ്നേഹിതരോടും അഭ്യര്‍ത്ഥിക്കുകയും സസ്നേഹം സ്വാഗതം ചെയ്യുകയും ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ലക്ഷ്മി നായര്‍ (847 634 9529), ലിന്‍സ് ജോസഫ് (630 540 4955).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം