മാതൃദിനത്തില്‍ വേറിട്ടൊരനുഭവമായി 'ഉമ്മയ്ക്കൊരു സമ്മാനം'
Saturday, March 26, 2016 8:51 AM IST
അബുദാബി: റിസാല സ്റഡി സര്‍ക്കിള്‍ അബുദാബി സോണ്‍ കലാലയം സാംസ്കാരിക വേദി യുഎഇ ദേശീയ മാതൃദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'ഉമ്മയ്ക്കൊരു സമ്മാനം' നവ്യാനുഭവമായി.

യുഎഇ നാഷണല്‍ റിസാല കണ്‍വീനര്‍ അബ്ദുല്‍ ബാരി പട്ടുവം ഉദ്ഘാടനം ചെയ്ത് മാതൃത്വത്തിന്റെ മഹത്വവും സ്നേഹവും പങ്കുവച്ചു. പരിപാടിയില്‍ യുസുഫ് റഷാദി അധ്യക്ഷത വഹിച്ചു.

ഉമ്മക്കൊരു കത്ത് എന്ന സെഷനില്‍ പങ്കെടുത്തവരെല്ലാം സ്വന്തം മാതാവിന് കത്തെഴുതിയത് വേറിട്ടനുഭവമായി. വിവിധ സെഷനുകള്‍ക്ക് ആര്‍എസ്സി അബുദാബി ചെയര്‍മാന്‍ അബൂബക്കര്‍ സിദ്ദിക് പൊന്നാട്, നാഷണല്‍ കലാലയം സമിതി അംഗം ഹമീദ് സഖാഫി പുല്ലാര, ഫഹദ് സഖാഫി, സുബൈര്‍ മാസ്റര്‍ ബാലുശേരി, ഉബൈദ് കാന്തപുരം എന്നിവര്‍ നേതൃത്വം നല്‍കി. സുബൈര്‍, ഹംസ നിസാമി എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള