ഡാളസ് സൌഹൃദ വേദിയുടെ മദേഴ്സ് ഡേ ആഘോഷം മേയ് എട്ടിന്
Saturday, March 26, 2016 8:51 AM IST
ഡാളസ്: ഡാലസ് സൌഹൃദ വേദി മദേഴ്സ് ഡേ ആഘോഷിക്കുന്നു. മേയ് എട്ടിനു (ഞായര്‍) വൈകുന്നേരം അഞ്ചിനു ലൂണാ മാര്‍ത്തോമ പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രീന മാത്യു മുഖ്യ പ്രാസംഗിക ആയിരിക്കും.

ഏതു വിഷയവും വളരെ ഹൃദ്യമായി അവതരിപ്പിക്കുവാന്‍ കഴിവുള്ള പ്രീന ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ പള്ളി അസി. വികാരി റവ. മാത്യു സാമുവലിന്റെ ഭാര്യയാണ്. കേരള സര്‍വകലാശാലയില്‍ നിന്നും മനഃശാസ്ത്രത്തിലും മുംബൈ യൂണിവേഴ്സിറ്റിയില്‍ നിന്നും അധ്യാപക പരിശീലനത്തിലും മാസ്റര്‍ ഡിഗ്രി സമ്പാദിച്ചിട്ടുണ്ട്.

ഡാളസിലെ അമ്മമാരേ ആദരിക്കുന്നതോടോപ്പം, ദീര്‍ഘകാലം ആതുര സേവന രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച വനിതകള്‍ക്കും മാതൃഭാഷയെ സ്നേഹിക്കുകയും കല സാംസ്കാരിക രംഗത്ത് പുരസ്കാരങ്ങല്‍ നേടിയെടുത്തിട്ടുള്ള വനിതകള്‍ക്കും യോഗത്തില്‍ മൊമെന്റൊ നല്കി ആദരിക്കുമെന്നു സെക്രട്ടറി അജയകുമാര്‍ പ്രോഗ്രാം കണ്‍വീനര്‍ സുകു വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

യോഗത്തിന്റെ വന്‍ വിജയത്തിനായി വനിതാ കോഓര്‍ഡിനേറ്റര്‍ ഡയാന ജോര്‍ജ്, അനിത ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി രൂപീകരിച്ചു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ