ഷെവലിയാര്‍ ഫിലിപ്പ് വര്‍ഗീസ് നിര്യാതനായി
Saturday, March 26, 2016 8:49 AM IST
അബുദാബി: പുറമറ്റം പന്നിക്കോട് വടക്കേടത്ത് പരേതനായ ഷെവലിയാര്‍ വി.പി. വര്‍ഗീസിന്റെ മകന്‍ ഷെവലിയാര്‍ ഫിലിപ്പ് വര്‍ഗീസ് (66) അബുദാബിയില്‍ നിര്യാതനായി. സംസ്കാരം മാര്‍ച്ച് 30നു (ബുധന്‍) ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ പുറമറ്റം സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍.

ഭാര്യ: ഡോ. എലിസബത്ത് (അല്‍ അഹലിയ ആശുപത്രി, അബുദാബി) റാന്നി വൈക്കം പുത്തന്‍പറമ്പല്‍ കുടുംബാംഗം. മക്കള്‍: ഡോ. സിനു, തങ്കം (ആര്‍ക്കിടെക്ട്). മരുമക്കള്‍: സ്മിത ജോര്‍ജ് (എന്‍ജിനിയര്‍), നവീന്‍ ചെറിയാന്‍ (എന്‍ജിനിയര്‍). സഹോദരങ്ങള്‍: സൂസന്‍ മാത്യു, കമാണ്ടര്‍ ഉമ്മര്‍ വര്‍ഗീസ്, ജോളി വര്‍ഗീസ്, ജോസഫ് വര്‍ഗീസ്.

പരേതന്‍ ദീര്‍ഘകാലം അബുദാബി വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ടുമെന്റില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറും അബുദാബി ഗോള്‍ഡന്‍ ഫൌണ്ടന്‍ കമ്പനിയുടെ ഉടമയും കോട്ടയം സെന്റ് ഗിറ്റ്സ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള