ഫോമ മിഡ് അറ്റ്ലാന്റിക് റീജണല്‍ കമ്മിറ്റി വിവിധ കര്‍മപരിപാടികള്‍ക്കു രൂപം നല്‍കി
Saturday, March 26, 2016 8:48 AM IST
പെന്‍സില്‍വാനിയ: ന്യൂജേഴ്സി, പെന്‍സില്‍വാനിയ, ഡെലവെയര്‍ എന്നീ സംസ്ഥാനങ്ങളിലെ പ്രമുഖ ഫോമ അംഗ സംഘടനകളായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ, കേരള ആര്‍ട്സ് ആന്‍ഡ് ലിറ്റററി അസോസിയേഷന്‍ ഓഫ് അമേരിക്ക, കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി, കേരള സമാജം ഓഫ് ന്യൂജേഴ്സി, സൌത്ത് ജേഴ്സി അസോസിയേഷന്‍ ഓഫ് കേരളൈറ്റ്സ്, ഡെലവയര്‍ മലയാളി അസോസിയേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഫോമ മിഡ് അറ്റ്ലാന്റിക് റീജണല്‍ കമ്മിറ്റി റീജണല്‍ വൈസ് പ്രസിഡന്റ് ജിബി തോമസ്, ചെയര്‍മാന്‍ യോഹന്നാന്‍ ശങ്കരത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയുടെ ഓഫീസില്‍ കൂടിയ യോഗം വിവിധ കര്‍മ പരിപാടികള്‍ക്ക് രൂപം നല്കി,

ഏപ്രില്‍ ഒമ്പതിനു വൈകുന്നേരം നാലിനു ഫിലഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഫോമ മിഡ് അറ്റ്ലാന്റിക് റീജണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഫോമ മിഡ് അറ്റ്ലാന്റിക് റീജണല്‍ കണ്‍വന്‍ഷനു അംഗ സംഘടനകളുടെ പിന്തുണ, ഫോമ കണ്‍വന്‍ഷന്റെ വിജയത്തിനായി നടപ്പില്‍ വരുത്തേണ്ട പദ്ധതികള്‍ തുടങ്ങിയ യോഗം ചര്‍ച്ച ചെയ്തു. യോഗത്തില്‍ ഫോമ ജുഡീഷ്യല്‍ കൌണ്‍സില്‍ ചെയര്‍മാന്‍ പോള്‍ മാത്യു, അംഗങ്ങളായ യോഹന്നാന്‍ ശങ്കരത്തില്‍, അലക്സ് ജോണ്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ സണ്ണി ഏബ്രഹാം, ബിനു ജോസഫ്, രേഖ ഫിലിപ്പ് മറ്റു സംഘടനാ ഭാരവാഹികളായ ബോബി തോമസ്, സഖറിയ കുര്യന്‍, ചെറിയാന്‍ കോശി, ജോര്‍ജ് എം. മാത്യു, രാജു വര്‍ഗീസ്, സാബു സ്കറിയ, ജോണ്‍ വര്‍ഗീസ്, ഐപ്പ് മാരെട്ട്, അനിയന്‍ ജോര്‍ജ്, ജോണ്‍ ജോര്‍ജ്, സിറിയക് കുര്യന്‍, ബിജു ഏബ്രഹാം, ഏലിയാസ് പോള്‍, ജോജോ കോട്ടൂര്‍, ജോര്‍ജുകുട്ടി ജോര്‍ജ്, സിജു ജോണ്‍, ജോസ് ഔസേഫ് , ജോസഫ് ഇടിക്കുള തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഇടിക്കുള ജോസഫ്