അബുദാബി ഇന്ത്യന്‍ ഇസ്ലാഹി സെന്ററിനു പുതിയ നേതൃത്വം
Saturday, March 26, 2016 8:46 AM IST
അബുദാബി: അബുദാബിയിലെ പ്രമുഖ പ്രവാസി സംഘടനയായ അബുദാബി ഇന്ത്യന്‍ ഇസ്ലാഹി സെന്ററിനു പുതിയ നേതൃത്വം.

പുതിയ ഭാരവാഹികളായി പി. ബാവഹാജി (പ്രസിഡന്റ്), മൊയ്തു ഹാജി കടന്നപ്പള്ളി (ജനറല്‍ സെക്രട്ടറി), എം.പി. റഷീദ് (ട്രഷറര്‍) എന്നിവരേയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി ഡോ. അബ്ദുറഹ്മാന്‍ ഒളവട്ടൂര്‍, വി. ബീരാന്‍കുട്ടി, കരപ്പാത്ത് ഉസ്മാന്‍, വി.എം. ഉസ്മാന്‍ ഹാജി, അബ്ദുള്ള നദ്വി, സയിദ് അബ്ദുറഹ്മാന്‍ തങ്ങള്‍, സാബിര്‍ മാട്ടൂല്‍, ബഷീര്‍ പുതുപ്പറമ്പ്, അബ്ദുള്‍ ബാസിത് കായക്കണ്ടി, മുഹമ്മദ് ഷഫീഖ്, അബ്ദുറഹ്മാന്‍ പൌവല്‍, മുഹമ്മദ് ശമീര്‍ മീനമ്മാടത്ത് എന്നിവരെയും തെരഞ്ഞെടുത്തു.

മാര്‍ച്ച് 24നു സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ കമ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റി പ്രതിനിധി അഹ്മദ് ഹുസൈന്‍ അമീന്‍, റസാഖ് ഒരുമനയൂര്‍, റഷീദലി മമ്പാട്, ഉമ്മര്‍ ഹാജി കുറ്റനാട് തുടങ്ങിയവര്‍ തെരഞ്ഞെടുപ്പു നടപടികള്‍ക്കു നേതൃത്വം നല്‍കി. കെഎംസിസി പ്രസിഡന്റ് നസീര്‍ മാട്ടൂല്‍, ജനറല്‍ സെക്രട്ടറി ഷുക്കൂറലി കല്ലുങ്ങല്‍, യു. അബ്ദുള്ള ഹാജി, മൊയ്തീന്‍ സാഹിബ്, കെ.കെ. ഹംസക്കുട്ടി, മുഹമ്മദ് അന്‍സാരി, എ.കെ. മുഹമ്മദ് മാടായി, ജനറല്‍ സെക്രട്ടറി മൊയ്തു ഹാജി കടന്നപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള