വി.ഡി. രാജപ്പന്റെ നിര്യാണത്തില്‍ കല കുവൈറ്റ് അനുശോചിച്ചു
Saturday, March 26, 2016 8:42 AM IST
കുവൈത്ത് സിറ്റി: പ്രശസ്ത കഥാപ്രസംഗ കലാകാരനും ചലച്ചിത്ര നടനുമായിരുന്ന വി.ഡി. രാജപ്പന്റെ നിര്യാണത്തില്‍ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് അനുശോചിച്ചു. സ്വതസിദ്ധമായ ശൈലിയില്‍ നര്‍മത്തിലൂടെ സംവദിച്ച് ജനമനസുകളില്‍ ഇടം നേടിയ കലാകാരനായിരുന്നു അദ്ദേഹമെന്ന് കല കുവൈറ്റ് പ്രസിഡന്റ് ആര്‍. നാഗനാഥനും ജനറല്‍ സെക്രട്ടറി സി.കെ. നൌഷാദും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍