കുവൈത്ത് മഹാഇടവകയുടെ കാലുകഴുകല്‍ ശുശ്രൂഷകള്‍ക്ക് ഡോ. മാര്‍ തിമോത്തിയോസ് മുഖ്യകാര്‍മികത്വം വഹിച്ചു
Saturday, March 26, 2016 8:41 AM IST
കുവൈത്ത്: അന്ത്യഅത്താഴവിരുന്നിന്റെ സ്മരണയെ പുതുക്കുന്ന പെസഹയോടനുബന്ധിച്ച് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാഇടവകയില്‍ നടന്ന കാലുകഴുകല്‍ ശുശ്രൂഷകള്‍ക്ക് മലങ്കര സഭയുടെ യുകെ-യൂറോപ്പ്- ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് നേതൃത്വം നല്‍കി.

നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ നടന്ന ശുശ്രൂഷയില്‍ ഇടവക വികാരി ഫാ. രാജു തോമസ്, സഹവികാരി ഫാ. റെജി സി. വര്‍ഗീസ് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. കൂടാതെ സെന്റ് ബാസില്‍ ഓര്‍ത്തഡോക്സ് ഇടവക വികാരി ഫാ. ഷാജി പി. ജോഷ്വാ, സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് ഇടവക വികാരി ഫാ. സഞ്ചു ജോണ്‍, കുവൈത്തിലെ ഓര്‍ത്തഡോക്സ് ഇടവകകളില്‍ സന്ദര്‍ശനത്തിയ ഫാ. ഫിലിപ്പ് തരകന്‍, ഫാ. അജി കെ. തോമസ് എന്നീ വൈദികരും പങ്കെടുത്തു. പെസഹായുടെ ഭാഗമായി ഇടവകാംഗങ്ങളുടെ ഭവനങ്ങളില്‍ തയാറാക്കിയ പുളിപ്പില്ലാത്ത അപ്പം നേര്‍ച്ചയായി വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍