ലുലു ഫുഡ് 'ഫിയസ്റ 2016'നു തുടക്കമായി
Saturday, March 26, 2016 8:41 AM IST
റിയാദ്: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ഫുഡ് ഫിയസ്റ 2016 നു തുടക്കമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഭക്ഷ്യസംസ്കാരങ്ങള്‍ രുചിച്ചറിയാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കുകയാണ് മേളകൊണ്ടു ലക്ഷ്യമിടുന്നത്.

സൌദിയിലെ പ്രമുഖ ടെലിവിഷന്‍ സീരിയല്‍ അഭിനേതാവ് മര്‍സൂഖ് അല്‍ ഖാംദി റിയാദ് മുറബ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഫുഡ് ഫിയസ്റ ഉദ്ഘാടനം ചെയ്തു. സൌദി അറേബ്യയിലെ ആറു ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ഏപ്രില്‍ അഞ്ചു വരെ ഭക്ഷ്യമേള ഉണ്ടായിരിക്കും.

ചടങ്ങില്‍ ലുലു റീജണല്‍ ഡയറക്ടര്‍ ഷഹീം മുഹമ്മദ്, റീജണല്‍ മാനേജര്‍ അബ്ദുല്‍ സലിം, കൊമേഴ്സ്യല്‍ മാനേജര്‍ ഷഫീഖ് റഹ്മാന്‍, അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ ബഷര്‍ നാസര്‍ അല്‍ ബഷര്‍, റീജണല്‍ എച്ച്ആര്‍ മാനേജര്‍ യാസര്‍ അല്‍ ഖഹ്താനി, പിആര്‍ മാനേജര്‍ അബ്ദുള്ള അല്‍ ഉനൈസി തുടങ്ങിയവരും സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍