സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്തിനിര്‍ഭരമായ പെസഹാ ആചരണം
Saturday, March 26, 2016 2:31 AM IST
ഷിക്കാഗോ: വിശുദ്ധ കുര്‍ബാനയുടേയും പൌരോഹിത്യകൂദാശയുടേയും സ്ഥാപനദിവസമായ പെസഹാ അത്യാദരപൂര്‍വ്വം ആചരിക്കപ്പെട്ടത് സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകാംഗങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ അനുഭവമായി. തിരുകര്‍മ്മങ്ങള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിനൊപ്പം ഇടവക വികാരി റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്യന്‍ വേത്താനത്ത്, അസി. വികാരി ഫാ. സെബി ചിറ്റിലപ്പള്ളി, ഫാ. ബെഞ്ചമിന്‍, ഫാ. സിബി പുളിക്കല്‍, ഫാ. സ്കറിയാ തോപ്പില്‍ എന്നിവരും തിരുകര്‍മ്മങ്ങളില്‍ കാര്‍മികത്വം വഹിച്ചു.

തുടര്‍ന്ന് അത്യാഘോഷപൂര്‍വ്വം വിശുദ്ധ കുര്‍ബാന പ്രദക്ഷിണം നടന്നു. പാതിരാ വരെ ആരാധനയും ഉണ്ടായിരുന്നു. പാരീഷ് ഹാളില്‍ പരമ്പരാഗത രീതിയില്‍ അപ്പംമുറിക്കല്‍ ശുശ്രൂഷയും പ്രാര്‍ത്ഥനകളും അഭിവന്ദ്യ പിതാവിന്റെ നേതൃത്വത്തില്‍ നടന്നു. വിശ്വാസികളേവര്‍ക്കും അപ്പവും പാലും തയാറാക്കിയിട്ടുണ്ടായിരുന്നു. ബീന വള്ളിക്കളം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം