മറിയം പാറേക്കാടന്‍ നിര്യാതയായി
Saturday, March 26, 2016 2:28 AM IST
കലിഫോര്‍ണിയ: മറിയം കുഞ്ഞിപ്പാലി പാറേക്കാടന്‍ (93) കലിഫോര്‍ണിയയില്‍ നിര്യാതയായി. പോള്‍ -ക്ളാരിസ് പാറേക്കാടന്‍, തോമസ്- മേഴ്സി പാറേക്കാടന്‍, ഡെന്നീസ്- ജെന്നി പാറേക്കാടന്‍, ദേവസി, വര്‍ക്കി, റോസ്സി, ചാക്കോ, വിന്നി, അന്ന, ജോസ്, ജോണ്‍, ബേബി എന്നിവര്‍ മക്കളാണ്.

മാര്‍ച്ച് 29 -നു ചൊവ്വാഴ്ച രാവിലെ 10.30-നു കോണ്‍കോര്‍ഡ് സെന്റ് ബോണ വെച്ച്വര്‍ കത്തോലിക്കാപളളിയില്‍ വച്ചു വ്യൂവിങും, തുടര്‍ന്ന് ലാഫയറ്റ് ഹോളി എയ്ഞ്ചല്‍സ് ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ സംസ്കാരവും നടത്തുന്നതാണെന്നു ബന്ധുക്കള്‍ അറിയിച്ചു.