കെഡിഎ കുവൈറ്റ് - കുവൈറ്റ് സാല്‍മിയ ഏരിയ ഭാരവാഹികള്‍
Thursday, March 24, 2016 2:13 AM IST
കുവൈത്ത്: കോഴിക്കോട് ജില്ലാ അസോസിയേഷന്‍ സാല്‍മിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി പി.കെ. ശശിധരന്‍ (ഏരിയ പ്രസിഡന്റ്), ശ്രീനിവാസന്‍ (വൈസ് പ്രസിഡന്റ്), റിജിന്‍ രാജ് (ഏരിയ സെക്രട്ടറി), ജിനീഷ് (ജോ. സെക്രട്ടറി), സൂരജ് (ഏരിയ ട്രഷറര്‍) എന്നിവരെയും കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് ഇ. രാജഗോപാലന്‍, ടി.പി. അബ്ദുഷരീഫ്, വി.വി. ബാബുരാജ്, സി.പി. സിദ്ദീഖ് എന്നിവരെയും തെരഞ്ഞെടുത്തു.

മഹിളാവേദി സാല്‍മിയ ഏരിയ ഭാരവാഹികളായി തീര്‍ത്ത റിജിന്‍ രാജ് (ഏരിയ പ്രസിഡന്റ്), ശോബിക ഉണ്ണികൃഷ്ണന്‍ (ഏരിയ സെക്രട്ടറി), സല്‍മ റിയാസ് (ഏരിയ ട്രഷറര്‍) എന്നിവരെയും മഹിളാവേദി കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് നീന കുമാരി, മീരദേവി എന്നിവരെയും തെരഞ്ഞെടുത്തു.

സാല്‍മിയ സൂപാനം ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം അസോസിയേഷന്‍ ആക്ടിംഗ് പ്രസിഡന്റ് ജാവേദ് ബിന്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുള്‍ നജീബ് വിശദീകരിച്ചു. സിറാജ് എരഞ്ഞിക്കല്‍, രാജു എസ് കണ്ടി എന്നിവര്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചു. ഏരിയ സെക്രട്ടറി ശശിധരന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസോസിയേഷന്‍ ട്രഷറര്‍ പി.വി. നജീബ് രക്ഷാധികാരി രാജഗോപാലന്‍, ഹമീദ് കേളോത്ത്, സിദ്ധര്‍ഥന്‍, മഹിളാവേദി ട്രഷറര്‍ രേഖ, ശശിധരന്‍, സൂരജ് എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍