കാന്‍ജ് പയനിയര്‍ അവാര്‍ഡ് ആന്‍ഡ് ഫാമിലി നൈറ്റ് മേയ് ഏഴിന്
Thursday, March 24, 2016 12:12 AM IST
ന്യൂജേഴ്സി: കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) യുടെ പയനിയര്‍ അവാര്‍ഡ് ആന്‍ഡ് ഫാമിലി നൈറ്റ് ആഘോഷങ്ങള്‍ മേയ് ഏഴിനു നടക്കും.

ന്യൂജേഴ്സി റോസ്ലാന്‍ഡ് ഗ്രീക്ക് ഓര്‍ത്തഡോക്ക്സ് ചര്‍ച്ച് (80 ഘമൌൃലഹ അ്ലിൌല, ഞീലെഹമിറ, ചഖ 07068) ഹാളില്‍ വൈകുന്നേരം നാലു മുതല്‍ രാത്രി ഒമ്പതു വരെയാണ് ആഘോഷ പരിപാടികള്‍.

കാന്‍ജ് പയനിയര്‍ അവാര്‍ഡ് ആന്‍ഡ് ഫാമിലി നൈറ്റ് കണ്‍വീനര്‍ ആയി ഷീല ശ്രീകുമാറിനെയും വിവിധ കമ്മിറ്റി അംഗങ്ങളായി അജിത് ഹരിഹരന്‍, ജയിംസ് മുക്കാടന്‍ ജയിംസ് ജോര്‍ജ്, അലക്സ് ജോണ്‍, അലക്സ് മാത്യു, ജോണ്‍ വര്‍ഗീസ്, സ്വപ്ന രാജേഷ്, ആനി ജോര്‍ജ്, മാലിനി നായര്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളായും പ്രവര്‍ത്തിക്കും. പ്രഭു കുമാര്‍, രാജു കുന്നത്ത്, റോയ് മാത്യു, ജയന്‍ എം. ജോസഫ്, അബ്ദുള്ള സയിദ്, ജോസഫ് ഇടിക്കുള, നന്ദിനി മേനോന്‍, ദീപ്തി നായര്‍, ജെസിക തോമസ് എന്നിവരും പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

പരിപാടിയുടെ പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്. പാസുകള്‍ക്ക് ംംം.സമിഷ.ീൃഴ സന്ദര്‍ശിക്കുക.

എല്ലാ മലയാളി സുഹൃത്തുക്കളേയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് അലക്സ് മാത്യു, സെക്രട്ടറി സ്വപ്ന രാജേഷ് എന്നിവര്‍ അറിയിച്ചു.