മഹിത ഭരദ്വാജിനു ഗേറ്റ്സ് കേംബ്രിഡ്ജ് സ്കോളര്‍ഷിപ്പ്
Thursday, March 24, 2016 12:11 AM IST
മിസോറി: ഗേയ്റ്റ്സ് ഫൌണ്േടഷന്‍ നടത്തിയ അഭിമുഖ്യത്തിനുശേഷം 2016 ഗേയ്റ്റസ് കേംബ്രിഡ്ജ് സ്കോളര്‍ഷിപ്പിനുവേണ്ടി അമേരിക്കയില്‍നിന്നും തെരഞ്ഞെടുത്ത 35 പേരില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി മഹിത ഭരദ്വാജും.

സ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍നിന്നും ബയോമെഡിക്കല്‍ ഇന്‍ഫര്‍മാറ്റിക്സില്‍ ബിരുദം നേടിയ മഹിത കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍നിന്നും ജെനോമിക് മെഡിസിനില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായി ചേരുന്നതിനുള്ള ശ്രമത്തിലാണ്.

സ്റാന്‍ഫോര്‍ഡ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ജെനിറ്റിക്സ് ഡര്‍മറ്റോളജി എന്നീ വിഷയങ്ങളില്‍ ഗവേഷണം നടത്തിയിട്ടുണ്ട്. വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി സെന്റ് ലൂയിസ് മെഡിക്കല്‍ സ്കൂളില്‍ മഹിത ഗവേഷണ വിദ്യാര്‍ഥിയായിരുന്നു. കോളജ് കാമ്പസുകളിലും ഇന്ത്യയുടെ അവികസിത മേഖലകളിലും നിരവധി സര്‍വീസ് പ്രോജക്ടുകള്‍ക്ക് മഹിത തുടക്കമിട്ടിരുന്നു.

2013 സ്ഥാപിച്ച സ്റാന്‍ഫോര്‍ഡ് മ്യൂസിക് ആന്‍ഡ് മെഡിക്കല്‍ അസിസ്റന്റ് ലിവിംഗ് സെന്ററില്‍ സേവനമനുഷ്ടിക്കുന്ന മഹിമ, ഈ വര്‍ഷം സ്കോളര്‍ഷിപ്പിനു അര്‍ഹയായ ഏക ഇന്ത്യന്‍ വിദ്യാര്‍ഥിയാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍