'വൈശാഖ്യസന്ധ്യ 2016' ഫിലഡല്‍ഫിയ കിക്ക് ഓഫ് വിജയകരം
Thursday, March 24, 2016 12:10 AM IST
ഫിലഡല്‍ഫിയ: ജീവകാരുണ്യസംരംഭമായ ജോബി ജോര്‍ജ് ഫൌണ്േടഷന്റെ ആഭിമുഖ്യത്തില്‍ ഫിലഡല്‍ഫിയയില്‍ അരങ്ങേറുന്ന 'വൈശാഖസന്ധ്യ 2016' ന്റെ കിക്ക് ഓഫ് നടന്നു. സാംസ്കാരിക പ്രവര്‍ത്തകന്‍ ഷാജി മിറ്റത്താനി പ്രഥമ ടിക്കറ്റ് ഏറ്റുവാങ്ങി. ജോബി കൊച്ചുമുട്ടം, റോപ്പിന്‍ പ്ളാമൂട്ടില്‍, സിബിച്ചന്‍ മുക്കാടന്‍ എന്നിവര്‍ സംസാരിച്ചു.

ഫിലഡല്‍യായിലെ ജോര്‍ജ് വാഷിംഗ്ടണ്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ (10175 ആഡടഠഘഋഠഛച അഢഋ, ജഒകഘഅഉഋഘജഒകഅ, ജഅ, 19116) ഏപ്രില്‍ 23നു (ശനി) വൈകുന്നേരം 5.30 നാണ് 'വൈശാഖസന്ധ്യ 2016' അരങ്ങേറുക. അഫ്സല്‍, വിവേകാനന്ദ്, അഖില ആനന്ദ്, ഹേമന്ത് മോനോന്‍, ഗോവിന്ദ് പത്മസൂര്യ, മിയ, കൃഷ്ണപ്രഭ, കലാഭവന്‍ പ്രദീപ്, ലാറ ഫ്രാന്‍സിസ് തുടങ്ങിയ പ്രശസ്ത കലാപ്രതിഭകള്‍ അരങ്ങുതകര്‍ക്കും.

വിശദവിവരങ്ങള്‍ക്ക്: ജോബി കൊച്ചുമുട്ടം 610 931 6183, റോപ്പിന്‍ പ്ളാമൂട്ടില്‍ 484 470 5229.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം