ഡോ. ജോസഫ് എ. ജോസഫ് ഇന്ത്യനാപോലിസില്‍ നിര്യാതനായി
Thursday, March 24, 2016 12:09 AM IST
ഇന്ത്യനാപോലിസ്, ഇന്ത്യാന: കാവാലം ആശാരിപറമ്പില്‍ ഡോ ജോസഫ് എ. ജോസഫ് (66) മാര്‍ച്ച് 22നു ഇന്ത്യനാപോലിസില്‍ നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ മാര്‍ച്ച് 26നു (ശനി) രാവിലെ 11നു സെന്റ് മാര്‍ക്ക് കാത്തലിക്ക് ചര്‍ച്ചില്‍ (535 ഈസ്റ് എഡ്ജ് വുഡ് അവന്യു, ഇന്ത്യനാപോലിസ്) ആരംഭിച്ച് സംസ്കാരം കാല്‍വരി സെമിത്തേരിയില്‍.

ഭാര്യ മറിയാമ്മ (ഫ്ളോമ ജോസഫ്) കണ്ണന്താനം കുടുംബാംഗം. മക്കള്‍: ജോ ജോസഫ് (കിലു ജോ), ജിതിന്‍ ജോസഫ് (ആഷ ജിതിന്‍), ജിജോ ജോസഫ് (രേഷ്മ ജിജോ). കൊച്ചുമക്കള്‍: ഏഞ്ചല ജോ, എയ്ഡന്‍ ജോ, ആഡം ജോ, ആരന്‍ ജിതിന്‍, അശ്വിന്‍ ജിതിന്‍.

സഹോദരങ്ങള്‍: തങ്കമ്മ അലക്സ്, അമ്മിണിക്കുട്ടി ജേക്കബ്, ഈത്തമ്മ മാത്യു, പരേതരായ ജേക്കബ് ജോസഫ്, ആന്റണി ജോസഫ്, ഉമ്മന്‍ ജോസഫ്.

ഇറ്റലിയില്‍ നിന്നും അയര്‍ലന്‍ഡില്‍ നിന്നും ബിരുദങ്ങള്‍ നേടിയ അദ്ദേഹം ഇന്ത്യാന യൂനിവേഴ്സിറ്റി പര്‍ദ്യൂ യൂണിവേഴ്സിറ്റി ഇന്ത്യനാപോളിസില്‍ ഓറല്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടില്‍ സൂപ്പര്‍വെസറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

പൊതുദര്‍ശനം: മാര്‍ച്ച് 25നു (വെള്ളി) വൈകുന്നേരം നാലു മുതല്‍ എട്ടു വരെ: വിത്സന്‍ സെന്റ് പിയര്‍ ഫ്യൂണറല്‍ സര്‍വീസ്, ഗ്രീന്‍ വുഡ് ചാപ്പല്‍, 481 വെസ്റ് മെയിന്‍ സ്ട്രീറ്റ്, ഗ്രീന്‍ വുഡ്, ഇന്ത്യാന.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍