ഹ്രസ്വ ചിത്രം 'നിഴലി'ന്റെ ചിത്രീകരണം പുരോഗമിക്കുന്നു
Thursday, March 24, 2016 12:08 AM IST
ലോസ്ആഞ്ചലസ്: ഒരു കൂട്ടം സഹൃദയരുടെയും സിനിമാസ്വദകരുടെയും കൂട്ടായ്മയായ എസ്ഡി ക്രിയേഷന്‍സിന്റെ ബാനറില്‍ പുറത്തിറക്കുന്ന ഹ്രസ്വ ചിത്രം 'നിഴലി'ന്റെ ചിത്രീകരണം കലിഫോര്‍ണിയയില്‍ പുരോഗമിക്കുന്നു.

ആനുകാലിക വിഷയങ്ങളെ തികച്ചും വ്യത്യസ്തമായ രീതിയില്‍ കൈകാര്യം ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് 'മുഖം' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ ദീപു നായരാണ്. ജയ് മേനോന്‍, വിനോദ് ബാഹുലേയന്‍, വിമല്‍ ഘോഷ്, രമേഷ് മേനോന്‍, ശബരിഗിരിവാസന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത് സുരേഷ് ബാബുവാണ്. ബി. വിനോദാണ് ശബ്ദം നല്‍കിയിരിക്കുന്നത്.

ലോസ് ആഞ്ചലസിലും പരിസരങ്ങളിലുമായി ചിത്രീകരിക്കുന്ന 'നിഴല്‍' യുട്യൂബിലൂടെ വിഷുവിനു പ്രേക്ഷകരിലേക്കെത്തും.

റിപ്പോര്‍ട്ട്: സന്ധ്യ പ്രസാദ്