ടോറേന്റോ മലയാളി സമാജം ഹൃദയ ശസ്ത്രക്രിയ സഹായവുമായി വീണ്ടും
Thursday, March 24, 2016 12:08 AM IST
ടൊറന്റോ: ഹൃദയസ്പന്ദനങ്ങളെ തൊട്ടുണര്‍ത്തി ടോറേന്റോ മലയാളി സമാജത്തിന്റെ കാരുണ്യ സ്പര്‍ശം! ഹൃദയ വാല്‍വിന്റെ തകരാറിനാല്‍ വാല്‍വ് മാറ്റിവയ്ക്കുന്നതിനായി ഡോ. ജോസ് പെരിയാപുറത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഹാര്‍ട്ട് കെയര്‍ ഫൌെണ്േടഷന്‍ വഴി സഹായം തേടിയുള്ള ആന്‍ മരിയ എന്ന ആറു വയസുകാരിയുടേയും അമ്മയുടെയും കാത്തിരിപ്പിനൊടുവില്‍ ടോറേന്റോ മലയാളി സമാജത്തിന്റെ സാരഥികള്‍ ഹൃദയപൂര്‍വം ടി.എം.എസ് എന്ന കാരുണ്യ പദ്ധതി വഴി നന്മയുടെ നനവൂറുന്ന കരങ്ങള്‍ ഇവരുടെ ജീവിതത്തിലേയ്ക്കു നീട്ടുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ 1.5 ലക്ഷം രൂപയാണ് ടോറേന്റോ മലയാളീ സമാജം, ഹാര്‍ട്ട് കെയര്‍ ഫൌണ്േടഷനു കൈമാറിയത്!

ടൊറേന്റോയിലെ നല്ലവരായ മലയാളിമനസുകളുടെ കൂട്ടായ്മയിലൂടെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളെ സഹായിക്കുക, പഠനത്തില്‍ മികവുള്ള വിദ്യാര്‍ഥികളെ സ്കോളര്‍ഷിപ്പിലൂടെ പ്രോത്സാഹിപ്പിക്കുക, കാനഡയിലെ മലയാളികള്‍ക്കായി അടിയന്തരസാഹചര്യങ്ങളെ നേരിടാന്‍ ധനസഹായം നല്കുക തുടങ്ങിയ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയാണ് രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ടോറേന്റോ മലയാളി സമാജം ഹൃദയപൂര്‍വം ടിഎംഎസ് എന്ന ഈ സ്വപ്നപദ്ധതിക്ക് തുടക്കമിട്ടത്. മുമ്പു ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഹൃദയപൂര്‍വം ടിഎംഎസ്, ഹാര്‍ട്ട് കെയര്‍ ഫൌണ്േടഷനു 7.5 ലക്ഷം രൂപയും അതോടൊപ്പം കഴിഞ്ഞ വര്‍ഷം പഠന മികവിനു നേത്ര ഉണ്ണി എന്ന മിടുക്കിയായ വിദ്യാര്‍ഥിനിക്ക് സ്കോളര്‍ഷിപ്പും നല്കിയിരുന്നു.

ടൊറേന്റോയിലെ കലാ സാംസ്കാരിക മേഖലകളില്‍ 48 വര്‍ഷങ്ങളോളമായി നിറസാന്നിധ്യമായ ടോറേന്റോ മലയാളി സമാജം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുകൂടി നേതൃത്വം ഏറ്റെടുക്കുമ്പോള്‍ അത് നോര്‍ത്ത് അമേരിക്കയിലെ ആദ്യത്തെ മലയാളി സംഘടനയ്ക്ക് നേട്ടങ്ങളുടെ നെറുകയില്‍ ഒരു പൊന്‍തൂവല്‍ കൂടി ആണ്. ഒപ്പം നല്ലവരായ ഇവിടുത്തെ മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നിമിഷവും.

ജീവിത സാഹചര്യങ്ങള്‍ കുറവുള്ള അശരണരായ ഒരുപക്ഷെ നമുക്കിടയില്‍ തന്നെയും ജീവിക്കുന്ന മനുഷ്യര്‍ക്ക് തണലാകുവാന്‍, ഒരു കൈത്തങ്ങാകുവാന്‍ കാനഡയിലേ സഹൃദയരായ എല്ലാ മലയാളി സുഹൃത്തുക്കളെയും 'ഹൃദയപൂര്‍വം ടിഎംഎസ് എന്ന ഈ സ്നേഹ പദ്ധതിയുടെ ഭാഗമാകുവാന്‍ ടിഎംസിന്റെ സാരഥികള്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ംംം.ീൃീിീാമഹമ്യമഹലലമൊമഷമാ.രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം