ലോകപ്രാര്‍ഥന ദിനം ആചരിച്ചു
Thursday, March 24, 2016 12:06 AM IST
ഫിലഡല്‍ഫിയ: സഹോദര സഭകളുടെ സംഗമവേദിയായ എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് അഞ്ചിനു ലോക പ്രാര്‍ഥന ദിനം ആചരിച്ചു. സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങുകള്‍.

ഡെലവയര്‍വാലിയിലെ ഏറ്റവും വലിയ അത്മായ നേതൃത്വമായ എക്യുമെനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ ഫിലഡല്‍ഫിയ 21 ദേവാലയങ്ങളിലായി നാലായിരത്തിലധികം കുടുംബങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ട് നിരവധി ആത്മീയ, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു.

ലോക പ്രാര്‍ഥന ദിനത്തില്‍ റിസീവ് ചില്‍ഡ്രന്‍ റിസീവ് മി എന്ന വേദചിന്തയെ അടിസ്ഥാനമാക്കി ക്യൂബന്‍ വനിതകള്‍ രചിച്ച പ്രാര്‍ഥന ശുശ്രൂഷകള്‍ക്ക് എക്യുമെനിക്കല്‍ ഫെലോഷിപ്പ് അംഗസഭകളിലെ വൈദികര്‍ നേതൃത്വം നല്‍കി. വേദപുസ്തകത്തിലെ അര്‍ഥവത്തായ വനചങ്ങളെ അധികരിച്ച് പ്രീത മാത്യു മുഖ്യപ്രഭാഷണം നടത്തി.

എന്നെ സ്വീകരിക്കുന്നവര്‍ കുഞ്ഞുങ്ങളെ ചേര്‍ത്തുകൊള്ളുക എന്ന ക്രൈസ്തവ ദൌത്യം ദൈവം വരദാനമായി നല്കിയ കലാസിദ്ധികളെ ആരാധനയായി അര്‍പ്പിക്കുന്ന രണ്ടാം ഭാഗത്തില്‍ സംഗീതം,നൃത്തം, അവതരണം എന്നീ വിവിധ കലാരൂപങ്ങളിലൂടെ അവതരിപ്പിച്ചത് മുഴുവന്‍ കാണികളുടെയും പ്രശംസയ്ക്കു കാരണമായി. എക്യുമെനിക്കല്‍ ക്വയര്‍ തോമസ് ഏബ്രഹാം, യൂത്ത് ക്വയര്‍ ജോവ് ലിന്‍ ജോയുടേയും നേതൃത്വത്തില്‍ ഗാനുശുശ്രൂഷ നിര്‍വഹിച്ചു. നുപര ഡാന്‍സ് അക്കാഡമിയിലെ വിദ്യാര്‍ഥികള്‍ നൃത്തചുവടുകള്‍ വച്ചു. തുടര്‍ന്നു വിവിധ ദേവാലയങ്ങളിലെ വനിതകളുടെ നേതൃത്വത്തില്‍ 'ഈ കുഞ്ഞുങ്ങളെ ചേര്‍ത്തുകൊള്ളുവിന്‍' എന്ന ഏകാംഗ നാടകവും അരങ്ങേറി.

ഫാ. ജോണിക്കുട്ടി പുലിശേരി, ഫാ. എം.കെ. കുര്യാക്കോസ്, ഫാ. ഗീവര്‍ഗീസ് ജോണ്‍, ഫാ. ചാക്കോ പുന്നൂസ്, റവ. വര്‍ക്കി തോമസ്, റവ. ജിജു ജോണ്‍, റവ. ബിജോയ് മാത്യു, സജീവ് ശങ്കരത്തില്‍, എം.എ. മാത്യു, സുമോദ് ജേക്കബ്, ജീമോന്‍ ജോര്‍ജ്, ബീന തോമസ്, കുഞ്ഞമ്മ ഏബ്രഹാം, നിര്‍മ ഏബ്രഹാം, സുമ ചാക്കോ, ലൈല അലക്സ്, ലിസി തോമസ്, സൂസന്‍ സാബു, മിനി ഏബ്രഹാം, ബിജു ജോഷ്വ, സാലി ഏലിയാസ് എന്നിവരടങ്ങിയ കമ്മിറ്റിയാണ് ലോക പ്രാര്‍ഥന ദിനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചത്.