ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍
Thursday, March 24, 2016 12:06 AM IST
ഷിക്കാഗോ: തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോനായില്‍ ഓശാന തിരുനാള്‍ ഭക്തിപൂര്‍വം ആചരിച്ചുകൊണ്ട് വിശുദ്ധവാര തിരുകര്‍മങ്ങള്‍ക്കു തുടക്കം കുറിച്ചു. തിരുക്കര്‍മങ്ങള്‍ക്ക് വികാരി ഫാ. ഏബ്രാഹം മുത്തോലത്ത് കാര്‍മികത്വം വഹിച്ചു. ദിവ്യബലി, കുരുത്തോല വെഞ്ചെരിപ്പ്, കുരുത്തോല വിതരണം, വചനസന്ദേശം, കുരുത്തോല പ്രദക്ഷിണം, ദേവാലയ പ്രവേശനം എന്നിവയ്ക്കുശേഷം മതബോധനകുട്ടികളുടെ നേത്യുത്വത്തിലുള്ള കുരിശിന്റെ വഴി ഭക്തിനിര്‍ഭരമായി. തുടര്‍ന്നു ഫെബ്രുവരി മാസത്തിലെ കരൂണയുടെ വിശുദ്ധനായ ഡോണ്‍ ബോസ്കോയെ അനുസ്മരിച്ചുള്ള സെയിന്റ് ക്വിസില്‍ സമ്മാനാര്‍ഹരായ വിദ്യാര്‍ഥികളേയും ക്വിസ് കോഓര്‍ഡിനേറ്റേഴ്സിനേയും ഫാ. മുത്തോലത്ത് അഭിനന്ദിച്ചു.

വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ 24നു (വ്യാഴം) വൈകുന്നേരം ഏഴിനു പെസഹാ തിരുനാളിന്റെ കാല്‍ കഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, വചനപ്രഘോഷണം എന്നിവ നടക്കും.

25നു രാവിലെ 10നു ദുഃഖവെള്ളിയുടെ തിരുക്കര്‍മങ്ങള്‍ക്ക് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിക്കും. മോണ്‍. ഫാ. തോമസ് മുളവനാല്‍, ഫാ. ഏബ്രാഹം മുത്തോലത്ത്, ഫാ. ജോസ് ചിറപ്പുറം, മോണ്‍. ഫാ. തോമസ് മുളവനാല്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.

26നു (ദുഃഖശനി) രാവിലെ 10നു പുത്തന്‍തീ, പുത്തന്‍വെള്ളം വെഞ്ചരിപ്പ്, വിശുദ്ധ കുര്‍ബാന, മാമ്മോദീസായുടെ വ്രതനവീകരണം എന്നിവ നടക്കും. വൈകുന്നേരം ഏഴിനു ഉയിര്‍പ്പു തിരുനാളിന്റെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും.

27നു (ഈസ്റര്‍ ഞായര്‍) രാവിലെ 10നു വിശുദ്ധ കുര്‍ബാന.

വിശുദ്ധവാര തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത് കൂടുതല്‍ ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും ഫൊറോന വികാരി ഫാ. ഏബ്രാഹം മുത്തോലത്തും സഹ വികാരി ഫാ. ജോസ് ചിറപ്പുറവും സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ബിനോയ് സ്റീഫന്‍