റിയാദ് നവോദയ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 25ന്
Thursday, March 24, 2016 12:03 AM IST
റിയാദ്: പ്രവാസികള്‍ക്കിടയില്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് റിയാദ് നവോദയയുടെ തെരഞ്ഞെടുപ്പു കണ്‍വന്‍ഷനും ഇഎംഎസ്, എകെജി അനുസ്മരണയോഗവും മാര്‍ച്ച് 25നു (വെള്ളി) വൈകുന്നേരം ബത്ത, ക്ളാസിക് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ആധുനിക കേരളം സൃഷ്ടിക്കുന്നതില്‍ വലിയ പങ്കു വഹിച്ച ഇതിഹാസ തുല്യരായ നേതാക്കളുടെ അനുസ്മരണയോഗം അഴിമതിയില്‍ മുങ്ങികുളിച്ച യുഡിഎഫ് ഭരണത്തിനെതിരെ പ്രവാസി കുടുംബങ്ങളെ ബോധവത്കരണം നടത്തുന്നതിനുള്ള പ്രചാരണ കാമ്പയിനുള്ള തുടക്കം കുറിക്കലാകും.

നവോദയ പ്രവര്‍ത്തകര്‍ക്കു പുറമേ, റിയാദിലെ ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍