ഫ്രണ്ട്സ് ഓഫ് റാന്നിക്ക് നവ നേതൃത്വം
Thursday, March 24, 2016 12:02 AM IST
ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയിലെ പ്രമുഖ മലയാളി സംഘടനയായ ഫ്രണ്ട്സ് ഓഫ് റാന്നിക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സജി കരിംകുറ്റിയില്‍ (പ്രസിഡന്റ്), ജോണ്‍ ജോര്‍ജ് (വൈസ് പ്രസിഡന്റ്), മാത്യു ജോര്‍ജ് (സെക്രട്ടറി), തോമസ് മാത്യു (ട്രഷറര്‍) എന്നിവരേയും പബ്ളിസിറ്റി കണ്‍വീനറായി സുരേഷ് നായരേയും കലാപ്രവര്‍ത്തനങ്ങളുടെ കണ്‍വീനറായി മനോജ് ചാക്കോയും പിആര്‍ഒ ആയി സുനില്‍ ലാമണ്ണിനെയും ഫണ്ട് റെയ്സിംഗ് കോഓര്‍ഡിനേറ്ററായി ജോര്‍ജ് മാത്യുവിനെയും പതിനാറംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

പ്രസിഡന്റ് സജി കരിംകുറ്റിയില്‍ 2016-ലെ പ്രവര്‍ത്തനപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം