'നല്ല ജലം, നല്ല ജോലി പുരോഗതിയുടെ രസതന്ത്രം'
Wednesday, March 23, 2016 8:14 AM IST
ദോഹ: ജീവജലമായ ശുദ്ധ ജലം എല്ലാവര്‍ക്കും ലഭ്യമാവുകയും ജലജന്യമായ എല്ലാതരം രോഗങ്ങളില്‍ നിന്നും സമൂഹത്തിനു മോചനം ലഭിക്കുകയും ചെയ്യണമെന്ന പുരോഗതിയുടെ രസതന്ത്രമാണ് 'ലോകജലദിനം നല്ല ജലം, നല്ല ജോലി' എന്ന പ്രമേയത്തിലൂടെ ചര്‍ച്ചക്ക് വയ്ക്കുന്നതെന്ന് ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബ്റഹ്മാന്‍ കീഴിശേരി അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്ര സംഘടനയുടെ ലോക ജലദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്ളസും ഫ്രണ്ട്സ്് കള്‍ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളത്തോടുള്ള നമ്മുടെ സമീപനത്തില്‍ മാറ്റം വരേണ്ടതുണ്െടന്നും ജീവന്റെ നിലനില്പ് വെള്ളത്തിലാണെന്നും ഇത് ഒരിക്കലും നശിപ്പിക്കേണ്ട ഒന്നല്ല എന്നും സമൂഹം തിരിച്ചറിയുമ്പോഴാണ് അമൂല്യമായ ജലസ്രോതസുകള്‍ മാനവരാശിയുടെ ക്ഷേമൈശ്യര്യപൂര്‍ണമായ നിലനില്പിനായി പ്രയോജനപ്പെടുന്നത്. ജലത്തിന്റെ ചാക്രികതയും ജല ജനാധിപത്യവും ഉണ്ടാവുന്നു എന്നുറപ്പുവരുത്തുവാന്‍ നാമോരോരുത്തരും സന്നദ്ധരാവുക എന്നതാണ് ജലദിനത്തിന്റെ സുപ്രധാന സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു.

ഇ.എം. സുധീര്‍, കോയ കൊണ്േടാട്ടി, സിദ്ദീഖ് മുഹമ്മദ്, നിയാസ്, വി.വി. ഹംസ, നിസാര്‍ തൌഫീഖ്, മശ്ഹൂദ് തിരുത്തിയാട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

മീഡിയ പ്ളസ് സിഇഒ അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. പരിപാടിയുടെ പ്രായോജകരായ അല്‍ സുവൈദ് ഗ്രൂപ്പിനുള്ള മൊമെന്റോ അബ്രിം ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്റ്സ് മാനേജിംഗ് ഡയറക്ടര്‍ സിദ്ദീഖ് അഹ്മദ് അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വി.വി. ഹംസക്ക് സമ്മാനിച്ചു. അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ സ്വാഗതവും റഫീഖ് മേച്ചേരി നന്ദിയും പറഞ്ഞു.

ജല സംരക്ഷണ പ്രമേയമാക്കി ഉസ്മാന്‍ മാരാത്ത് അണിയിച്ചൊരുക്കിയ അസ്വാ (ബാറ്റണ്‍ ഓഫ് ദ ഷപ്പേര്‍ഡ്), പ്രശസ്ത ഫോട്ടോ ജര്‍ണലിസ്റ് നജീബ് ഷാ സംവിധാനം ചെയ്ത ദ തേര്‍സ്റ്, എം. മനോഹര്‍ കുമാര്‍ സംവിധാനം ചെയ്ത ഡ്രോപ്പ് എന്നീ ഹൃസ്വ ചിത്രങ്ങളും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.