മനാമയില്‍ വണ്ടൂര്‍ മണ്ഡലം കെഎംസിസി കൌണ്‍സില്‍ മീറ്റ് 24ന്
Wednesday, March 23, 2016 8:14 AM IST
മനാമ: ബഹറിന്‍ കെഎംസിസിയുടെ കീഴില്‍ പുതുതായി രൂപീകരിക്കുന്ന വണ്ടൂര്‍ മണ്ഡലം കെഎംസിസിയുടെ കൌണ്‍സില്‍ യോഗം മാര്‍ച്ച് 24നു (വ്യാഴം) വൈകുന്നേരം ഏഴിനു മനാമയിലെ കെഎംസിസി ആസ്ഥാനത്തു നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കേന്ദ്ര-ജില്ലാ ഭാരവാഹികള്‍ സംബന്ധിക്കുന്ന പരിപാടിയിലേക്ക് വണ്ടൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ബഹറിനിലെ മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: മാനു തുവൂര്‍ 0097335021651, കല്ലായി അഷ്റഫ് 33435117, നിസാം ചോക്കാട് 33153719.