നന്ദിത ബക്ഷി ബാങ്ക് ഓഫ് വെസ്റ് പ്രസിഡന്റ്
Wednesday, March 23, 2016 7:23 AM IST
സാന്‍ഫ്രാന്‍സിസ്കോ: കലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് വെസ്റ് പ്രസിഡന്റ്, ചീഫ് എക്സിക്യൂട്ടീവ് തസ്തികകളില്‍ ഇന്ത്യന്‍ അമേരിക്കന്‍-വംശജ നന്ദിത ബക്ഷിയെ നിയമിച്ചതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ ഒന്നിനു ചുമതല ഏറ്റെടുക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നന്ദിതയുടെ ദീര്‍ഘവീക്ഷണവും ബാങ്കിംഗ് മേഖലയിലെ പരിചയവും സ്ഥാപനത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്നു ബാങ്ക് അധികൃതര്‍ പ്രത്യേശ പ്രകടിപ്പിച്ചു.

വാഷിംഗ്ടണ്‍ മ്യൂച്ചല്‍, ജെ.പി.മോര്‍ഗന്‍ ചെയ്സ് എന്നീ ബാങ്കുകളില്‍ നന്ദിത എക്സിക്യൂട്ടീവ് തസ്തികയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കല്‍ക്കട്ട യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജാദവ്പുര്‍ യൂണിവേഴ്സിറ്റിയില്‍നിന്നും ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദവും നന്ദിത സ്വന്തമാക്കിയിട്ടുണ്ട്. വെസ്റ് ബാങ്കിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ വംശജ ഇത്രയും ഉയര്‍ന്ന തസ്തികയില്‍ നിയമിതയാകുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍