ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വടംവലി മത്സരം 24ന്
Wednesday, March 23, 2016 7:20 AM IST
ജിദ്ദ: ഹെല്‍ത്തി ലൈഫ് ഹാപ്പിലൈഫ് എന്ന ആരോഗ്യ കാംപയിന്റെ ഭാഗമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ നോര്‍ത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന വടംവലി മത്സരം മാര്‍ച്ച് 24നു (വ്യാഴം) രാത്രി 10നു ജിദ്ദ ഖാലിദ് ബിന്‍ വലീദ് ഗ്രൌണ്ടില്‍ നടക്കും. ജിദ്ദ, മക്ക മേഖലകളിലെ 16 പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന മത്സരങ്ങളില്‍ ടീമുകളെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ച് പ്രാഥമിക റൌണ്ട് മത്സരം ലീഗ് അടിസ്ഥാനത്തിലും വിജയിക്കുന്ന ടീമുകള്‍ ക്വാര്‍ട്ടര്‍, സെമിഫൈനല്‍, ഫൈനല്‍ എന്നീ റൌണ്ടുകള്‍ നോക്കൌട്ട് അടിസ്ഥാനത്തിലും ആയിരിക്കും. ജേതാക്കള്‍ക്കു ട്രോഫിയും കാഷ് പ്രൈസും സമ്മാനമായി ലഭിക്കും.

മത്സരങ്ങളുടെ നടത്തിപ്പിനായി ഷാഹുല്‍ ഹമീദ് തേഞ്ഞിപ്പലത്തിന്റെ നേതൃത്വത്തില്‍ റഷീദ് കൂട്ടിലങ്ങാടി, സലിം എടക്കര, ഹംസ മൂന്നിയൂര്‍, റമീസ് തിരൂര്‍ക്കാട്, ഷാഫി മലപ്പുറം, മുസ്തഫ പാമങ്ങാടന്‍, മുഹമ്മദ് സാദിഖ്എന്നിവരടങ്ങിയ സംഘാടകസമിതി രൂപീകരിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍