യുഎഫ്എം എഫ്ബി ഫ്രണ്ട്സ് കലാഭവന്‍ മണി അനുസ്മരണവും പുസ്തകപ്രകാശനവും സംഘടിപ്പിച്ചു
Wednesday, March 23, 2016 7:12 AM IST
കുവൈത്ത്: യുഎഫ്എം എഫ്ബി ഫ്രണ്ട്സ് കലാഭവന്‍ മണി അനുസ്മരണവും പുസ്തകപ്രകാശനവും സംഘടിപ്പിച്ചു.

സുഗുണനാഥ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ സാം നന്ത്യാട്ട് അധ്യക്ഷത വഹിച്ചു. ഗായകരായ ഷാഫി കൊല്ലം, ആസിഫ് കാപ്പാട് എന്നിവര്‍ ഓര്‍മകള്‍ പങ്കുവച്ചു. നിരഞ്ജന്‍ തംബുരുവിന്റെ സൌരയൂഥത്തിലെ പക്ഷികള്‍, രാഖിയ മേനോന്റെ നിനവിലെ നൊമ്പരങ്ങള്‍ എന്നീ കവിതാസമാഹാരങ്ങള്‍ പ്രമുഖമാധ്യമപ്രവര്‍ത്തകരായ സത്താര്‍ കുന്നില്‍, സാം പൈനമൂട് എന്നിവര്‍ ചേര്‍ന്നു പ്രകാശനം ചെയ്തു. 16 എഴുത്തുകാരുടെ കവിതകള്‍ അടങ്ങിയ ലിറ്റില്‍ മാഗസിനും ചടങ്ങില്‍ പ്രകാശിപ്പിച്ചു. എസ്.എസ്. സുനില്‍, സമീര്‍ വെള്ളയില്‍, ഹബീബ് കാക്കൂര്‍, ജയന്‍ ശശിധരന്‍, നിഷ റോബിന്‍ എന്നിവര്‍ ഗാനങ്ങളാലപിച്ചു. ലിസി പോള്‍, നിയാസ് മജീദ് എന്നിവര്‍ പ്രസംഗിച്ചു. ദീപക് കൊച്ചിന്‍, അനൂപ് ബേബി ജോണ്‍, ടോം തോമസ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍