നൈനയുടെ കോണ്‍ഫറന്‍സിന്റേയും വാര്‍ഷികാഘോഷങ്ങളുടേയും ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
Wednesday, March 23, 2016 5:15 AM IST
ഷിക്കാഗോ: നൈനയുടെ (ചഅകചഅ) അഞ്ചാം ബൈനെയ്ല്‍ കോണ്‍ഫറന്‍സിന്റേയും, പത്താം വാര്‍ഷികാഘോഷത്തിന്റേയും ഒരുക്കങ്ങളുടെ ഭാഗമായി, കോണ്‍ഫറന്‍സിന്റെ വിവിധ കമ്മിറ്റികളുടെ ചെയര്‍പേഴ്സണ്‍മാര്‍ സീറോ മലബാര്‍ ചാവറ ഹാളില്‍ സമ്മേളിക്കുകയുണ്ടായി.

പ്രാര്‍ത്ഥനയോടെ ആരംഭിച്ച മീറ്റിംഗില്‍ ഐഎന്‍എഐ പ്രസിഡന്റ് മേഴ്സി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. കോണ്‍ഫറന്‍സ് കണ്‍വീനറായ ഫിലോമിന ഫിലിപ്പ് കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങളെക്കുറിച്ച് വിവരിക്കുകയുണ്ടായി.

നൈന പ്രസിഡന്റ് സാറാ ഗബ്രിയേല്‍ എല്ലാ വിഭാഗത്തിലുമുള്ള നേഴ്സുമാര്‍ക്കും നേഴ്സിംഗ് സ്റുഡന്റ്സിനും അനുയോജ്യമായ സെമിനാറുകളാണ് കോണ്‍ഫറന്‍സില്‍ ഉള്‍പ്പെടുത്തുന്നതെന്നു അറിയിക്കുകയുണ്ടായി.

എഡ്യൂക്കേഷന് മുന്‍തൂക്കം നല്‍കുന്ന കോണ്‍ഫറന്‍സില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നേഴ്സിംഗ് വിദഗ്ധരാണ് ക്ളാസുകള്‍ കൈകാര്യം ചെയ്യുന്നത്. മാര്‍ച്ച് 31 വരെ പോസ്റര്‍ പ്രസന്റേഷനും, പോഡിയം പ്രസന്റേഷനുമുള്ള അബ്സ്ട്രാക്ട് സ്വീകരിക്കുന്നതാണെന്ന് നൈന പ്രസിഡന്റ് സാറാ ഗബ്രിയേല്‍ അറിയിച്ചു.

കോണ്‍ഫറന്‍സിനായി തെരഞ്ഞെടുത്തിരിക്കുന്ന വാട്ടര്‍ഫോര്‍ഡ് കോണ്‍ഫറന്‍സ് സെന്റര്‍, എഡ്യൂക്കേഷനും സെമിനാറുകള്‍ക്കും, വെന്‍ഡേഴ്സിനും വളരെ അനുയോജ്യമായ ഘടകങ്ങളാല്‍ സമ്പന്നമാണ്.

രജിസ്ട്രേഷന്‍ ചെയര്‍പേഴ്സണ്‍ മേരി റെജീന കോണ്‍ഫറന്‍സിനുള്ള രജിസ്ട്രേഷന്‍ ഫോം വെബ്സൈറ്റില്‍ ലഭിക്കുന്നതാണെന്ന് അറിയിച്ചു.

കോണ്‍ഫറന്‍സിന്റെ വിജയത്തിനായി എല്ലാനേഴ്സുമാരുടേയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഐഎന്‍എഐ സെക്രട്ടറി ജൂബി വള്ളിക്കളത്തിന്റെ കൃതജ്ഞതയോടെ മീറ്റിംഗ് സമാപിച്ചു. ഐഎന്‍എഐ പ്രസിഡന്റ് മേഴ്സി കുര്യാക്കോസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം