റ്റാമ്പായില്‍ വസന്തോത്സവം ഏപ്രില്‍ ഒമ്പതിന്; ലാലു അലക്സ് മുഖ്യാതിഥി
Wednesday, March 23, 2016 5:15 AM IST
റ്റാമ്പാ: റ്റാമ്പാ മലയാളികള്‍ക്ക് ഉത്സവലഹരി പകര്‍ന്നുകൊണ്ട് മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡ (എംഎസിഎഫ്) വസന്തോത്സവം ആഘോഷിക്കുന്നു. ഏപ്രില്‍ ഒമ്പതിന് ശനിയാഴ്ച വൈകുന്നേരം അഞ്ചു മുതലാണ് പരിപാടികള്‍ ആരംഭിക്കുന്നത്. അസോസിയേഷന്റെ 2016 കമ്മിറ്റിയുടെ ഔപചാരികമായ പ്രവര്‍ത്തനോദ്ഘാടനവും അന്നേദിവസം നടക്കും.

പ്രമുഖ മലയാള സിനിമാതാരം ലാലു അലക്സ് മുഖ്യാതിഥിയായി പരിപാടികളില്‍ നിറസാന്നിധ്യമായിരിക്കും. വ്യത്യസ്തമായ പരിപാടികള്‍ എന്നും ആവിഷ്കരിക്കുന്ന എംഎസിഎഫ് തികച്ചും വ്യത്യസ്തമായ ആശയമാണു ഇത്തവണ സ്പ്രിംഗ് ഫെസ്റിവലിലൂടെ കാഴ്ചവെയ്ക്കുന്നത്.

കപ്പയും മീനും, മസാല ദോശ, മീന്‍ വറുത്തത് എന്നിങ്ങനെ വിവിഘ വിഭവങ്ങളുമായി ആറിലധികം തട്ടുകടകളാണ് ഓഡിറ്റോറിയത്തില്‍ ഒരുക്കുന്നത്. ഓഡിറ്റോറിയത്തിലേക്കുള്ള പ്രവേശനം തികച്ചും സൌജന്യമാണ്. ഢലിൌല: ഗിമിമ്യമ ഇീാാൌിശ്യ ഇലിലൃേ, 2620 ണമവെശിഴീി ഞറ, ഢമഹൃശരീ, എഘ 33594

അസോസിയേഷന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ലോഭമായ സഹകരണം നല്‍കിയ എല്ലാവര്‍ക്കും പ്രസിഡന്റ് ടോമി മ്യാല്‍ക്കരപ്പുറത്തും, സെക്രട്ടറി രാജീവ് നായരും നന്ദി പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോമി മ്യാല്‍ക്കരപ്പുറത്ത് (813 416 9183), രാജീവ് നായര്‍ (941 702 0090), ടി. ഉണ്ണികൃഷ്ണന്‍ (813 334 0123), ഷീലാ ഷാജു (813 765 5458), സജി കരിമ്പന്നൂര്‍ (813 263 6302).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം